HOME
DETAILS
MAL
ചെറുവള്ളി എസ്റ്റേറ്റിലെ തൊഴില്‍ തര്‍ക്കം ഒത്തുതീര്‍ന്നു
backup
March 14 2017 | 07:03 AM
എരുമേലി: ബി.സി ചെറുവള്ളി എസ്റ്റേറ്റിലെ തൊഴില്‍തര്‍ക്കം ഒത്തുതീര്‍ന്നു. മന്ത്രി ടി.പി രാമകൃഷ്ണന്റെ പ്രത്യേക നിര്‍ദേശപ്രകാരം അഡീഷനല്‍ ലേബര്‍ കമ്മിഷണര്‍ എസ് തുളസീധരന്‍ വിളിച്ചുചേര്‍ത്ത മാനേജ്മെന്റ്, യൂനിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം .
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പ്രകാരം ഒന്‍പത് തൊഴിലാളികളുടെ സസ്പെന്ഷന് പിന്‍വലിച്ച തിരികെ ജോലിയില്‍ പ്രവേശിപ്പിക്കും.
എസ്റ്റേറ്റ് പ്രവര്‍ത്തനം ആരംഭിച്ചാലുടന്‍ ലീവ് വിത്ത് വേജസും 5000 രൂപ ശമ്പള അഡ്വാന്‍സും തൊഴിലാളികള്‍ക്ക് നല്‍കും. മാര്‍ച്ച് 15 മുതല്‍ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും യൂനിയനുകളും മാനേജ്മെന്റും ധാരണയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."