HOME
DETAILS
MAL
ഭര്‍ത്താവും അമ്മായിയമ്മയും പീഡിപ്പിച്ചെന്ന് പരാതി
backup
March 14 2017 | 07:03 AM
കോട്ടയം: സ്ത്രീധനം പോരെന്നു ചൂണ്ടിക്കാട്ടി യുവതിയെ ഭര്‍ത്താവും അമ്മായി അമ്മയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ പരാതിയില്‍ എരുമേലി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
അമ്മായി അമ്മ കടിച്ച് പരുക്കേല്‍പിച്ചെന്നും ഭിത്തിയില്‍ തല ഇടിപ്പിച്ചെന്നും യുവതി നല്കിയ പരാതിയില്‍ പറയുന്നു. ഏരുമേലി കരിങ്കിന്മൂഴി സ്വദേശി യുവതിയാണ് പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഏയ്ഞ്ചല്വാലിയിലാണ് ഭര്‍ത്താവിന്റെ വീട്.
കഴിഞ്ഞ 11നു ഭര്‍ത്താവിന്റെ വീട്ടില്‍ വച്ചായിരുന്നു മര്‍ദനം. 341, 498 എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും അമ്മായിയമ്മയ്ക്കുമെതിരേ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."