മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം: എം.എം ഹസന്‍
കാക്കനാട്: കേരളത്തിലെ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിക്കാന്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. യു.ഡി.എഫ് എറണാകുളം കലക്ടറേറ്റിനു മുന്നില്‍ നടത്തിയ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്‍.ഡി.എഫ് ഭരണത്തില്‍ കേരളത്തില്‍ വിദേശ ടൂറിസ്റ്റുകള്‍പോലും സുരക്ഷിതരല്ലെന്ന സന്ദേശം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. കൊലപാതകികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് മന്ത്രിയായി തുടരാന്‍ യോഗ്യതയില്ല. പൊലിസിലെ ക്രിമിനലുകള്‍ നിരപരാധികളെ കൊല്ലുന്നു. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ എസ്.പി എ.വി ജോര്‍ജിനെതിരേയും സി.പി.എം പ്രദേശിക നേതാക്കളുടെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കണം.
മുഖ്യമന്ത്രി കുറ്റംബോധം കൊണ്ടാണ് ശ്രീജിത്തിന്റെയും ശുഹൈബിന്റെയും കുടുംബാംഗങ്ങളെ കാണാന്‍ തയാറാകാത്തതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, ബെന്നി ബഹ്‌നാന്‍ തുടങ്ങിയ നേതാക്കള്‍ അറസ്റ്റ് വരിച്ചു.
യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എം.ഒ ജോണ്‍ അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."