HOME
DETAILS
MAL
ലോകത്തെ ആദ്യത്തെ ഫ്ളൂറസെന്റ് തവളയെ ആമസോണ്‍ കാടില്‍ കണ്ടെത്തി
backup
March 14 2017 | 08:03 AM
ന്യൂഡല്‍ഹി: ലോകത്തെ ആദ്യത്തെ ഫഌറസെന്റ് തവളയെ ആമസോണ്‍ കാടുകളില്‍ കണ്ടെത്തി. അര്‍ജന്റീനയിലെ ആമസോണ്‍ മേഖലയില്‍ നിന്നാണ് ശാസ്ത്രജ്ഞര്‍ തവളയെ കണ്ടെത്തിയത്.
അര്‍ജന്റീനയിലെ ബ്യൂണസ് അയേര്‍സിലെ നാച്ചുറല്‍ സയന്‍സസ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇത് ഫഌറസെന്റ് തവളയാണെന്ന് സ്ഥിരീകരിച്ചത്. സാധാരണ വെളിച്ചത്തില്‍ പുറംതോടില്‍ പച്ച,മഞ്ഞ,ചുവപ്പ് നിറത്തിലും അള്‍ട്രാവൈലറ്റ് പ്രകാശം പതിക്കുമ്പോള്‍ നീല-പച്ച കലര്‍ന്ന നിറത്തിലുമാണ് തവളയുടെ നിറം മാറുക.
ഇത് പുതിയ ഇനമാണെന്നും നേരത്തെ ഇത്തരത്തിലുള്ള ഒന്നിനെ ഭൂമിയില്‍ കണ്ടെത്തിയിട്ടില്ലെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. തവളയുടെ നിറം മാറ്റം തങ്ങളില്‍ അത്ഭുതമുണ്ടാക്കിയെന്നും അവര്‍ പറഞ്ഞു. ആമസോണിലെ മഴക്കാടുകളിലാണ് ഇത്തരം തവളകള്‍ വസിക്കാറുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."