ഫലസ്തീന് സര്‍ക്കാറിനെതിരെ റാമല്ലയില്‍ പ്രതിഷേധം
റാമല്ല: ഫലസ്തീന് പ്രധാനമന്ത്രി മഹ്മൂദ് അബ്ബാസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനില്‍ ശക്തമായ പ്രതിഷേധം. അറസ്റ്റ് ചെയ്യപ്പെട്ട ഫലസ്തീന് പ്രതിരോധ പ്രവര്‍ത്തകരോടുള്ള ഐക്യദാര്‍ഢ്യ പ്രകടനങ്ങളെ അടിച്ചമര്‍ത്തിയ ഫലസ്തീന് അതോറിറ്റിയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം. നൂറുകണക്കിന് ഫലസ്തീനികളാണ് വെസ്റ്റ്ബാങ്കിലെ റാമല്ലയില്‍ തിങ്കളാഴ്ച്ച വൈകിയിട്ട് പ്രതിഷേധിക്കാനായി ഒത്തുകൂടിയത്.
ബാസില്‍ അഅ്റജിനെയും കൂട്ടുകാരേയും വിചാരണ ചെയ്തതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച റാമല്ലയിലെ മജിസ്ട്രേറ്റ കോടതിക്കു പുറത്ത് ശക്തമായ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ആയുധം കൈവശം വെച്ചെന്നാരോപിച്ചാണ് ഇവരെ വിചാരണ ചെയ്തത്. പ്രകടനം നടത്തിയവരെ ഫലസ്തീന് അതോറിറ്റിക്ക് കീഴിലുള്ള പൊലിസും സുരക്ഷാ വിഭാഗവും അടിച്ചമര്‍ത്തിയിരുന്നു. ബാസില്‍ അഅ്റജിനെ പിന്നീട് തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇസ്രഈല്‍ കൊലപ്പെടുത്തുകയും ചെയ്തു.
2012ല്‍ മുന്‍ ഇസ്രാഈല്‍ സൈനിക മന്ത്രി ഷാഉല്‍ മൊഫാസ് ഫലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച്ച നടത്താന്‍ നിശ്ചയിച്ചതിനെ തുടര്‍ന്ന് ഫലസ്തീന് യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം ആദ്യമായിട്ടാണ് ഫലസ്തീന് അതോറിറ്റിക്കെതിരെ ഇത്രത്തോളം ശക്തമായ ഒരു പ്രകടനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."