മോദിയുടെ പ്രസംഗം കൊണ്ട് വിശപ്പു മാറില്ല: സോണിയ
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. മോദിയുടെ പ്രസംഗം ജനങ്ങളുടെ വിശപ്പ് മാറ്റില്ലെന്നും അതിന് അരി തന്നെ വേണമെന്നും സോണിയ ഗാന്ധി പറഞ്ഞു. മോദി മികച്ച പ്രാസംഗികനാണ്. പ്രസംഗം അസുഖം ഭേദമാക്കുകയില്ല. അതിന് ആശുപത്രികള്‍ തന്നെ വേണമെന്നും ബീജാപ്പൂരിലെ കോണ്‍ഗ്രസ് റാലിക്കിടെ സോണിയ പറഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നത്. വാരണസിയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് അവര്‍ അവസാനമായി റാലിയില്‍ സംസാരിച്ചത്.
കോണ്‍ഗ്രസ് മുക്ത ഭാരതമെന്നാണ് മോദിയുടെ മുദ്രാവാക്യം. പ്രതിപക്ഷ ശബ്ദങ്ങളെ നേരിടാന്‍ ഒരുക്കമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. മോദി തെറ്റായ കാര്യങ്ങള്‍ പറയുന്നു. ചരിത്രത്തെ വളച്ചൊടിക്കുന്നു. തന്റെ രാഷ്ട്രീയ ലക്ഷ്യത്തിനായി ചരിത്ര പുരുഷന്മാരെ ദുരുപയോഗിക്കുന്നു. വരള്‍ച്ചയെ തുടര്‍ന്ന് കര്‍ണാടകയിലെ കര്‍ഷകര്‍ ദുരിതത്തിലാണ്. ഈ വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമമന്ത്രി സിദ്ധരാമയ്യ മോദിയോട് അനുവാദം ചോദിച്ചു. പക്ഷെ നല്‍കിയില്ല. കര്‍ഷകരെ മാത്രമല്ല കര്‍ണാകട സംസ്ഥാനത്തെ മൊത്തം അപമാനിക്കുന്ന പ്രവര്‍ത്തിയാണ് മോദി നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.
സിദ്ധരമായ്യ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ അവര്‍ എടുത്തുപറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ആയിരക്കണക്കിന് കോടികള്‍ നല്‍കുമ്പോള്‍ കര്‍ണാടകയിലെ കര്‍ഷകര്‍ക്ക് ഒന്നുമില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."