ബി.ജെ.പി പണക്കരുത്തുകൊണ്ട് അധികാരം കവര്‍ന്നു; കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ ഉടനെന്നും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മണിപ്പൂരിലും ഗോവയിലും ബിജെപി പണക്കരുത്ത് ഉപയോഗിച്ച് അധികാരം കവര്‍ന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസില്‍ ഘടനാപരവും ഭരണപരവുമായ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ അഭിനനന്ദിക്കുന്നു. ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും പണവും പദവിയും ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തിന് തുരങ്കം വെച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
ഗോവയിലെ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയാനാകില്ലെന്ന സുപ്രി കോടതി വിധിക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
ഞങ്ങള്‍ പ്രതിപക്ഷത്താണ്. എല്ലാവര്‍ക്കും ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. യുപിയില്‍ ഞങ്ങള്‍ ചെറുതായി പിന്നോട്ടുപോയി. അത് ശരിയാണ്, ഞങ്ങളത് അംഗീകരിക്കുന്നു- രാഹുല്‍ പറഞ്ഞു.
മണിപ്പുരിലേയും ഗോവയിലേയും ഭരണം കോണ്‍ഗ്രസിന് നേടിയെടുക്കാന്‍ സാധിക്കാത്തതില്‍ രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിക്ക് അകത്തുതന്നെ വിമര്‍ശനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."