HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി
backup
March 14 2017 | 10:03 AM
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനിയുടെ അഭിഭാഷകന് പ്രദീഷ് ചാക്കോയെ പൊലിസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. മറ്റന്നാള്‍ രാവിലെ പത്ത് മണിക്കും ഉച്ചക്ക് രണ്ട് മണിക്കുമിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. പള്‍സര്‍ സുനിയുടെ മൊബൈല്‍ ഫോണും വസ്ത്രങ്ങളും പ്രദീഷ് ചാക്കോയുടെ ഓഫിസില്‍ നിന്നാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് പൊലിസ് ആവശ്യപ്പെട്ടത്. പൊലിസിനു മുമ്പില്‍ ഹാജരാകുമ്പോള്‍ മാധ്യങ്ങളെ തടയണമെന്ന പ്രദീഷ് ചാക്കോയുടെ വാദവും കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."