HOME
DETAILS
MAL
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രം വേണ്ടെന്ന് കെജ്രിവാള്
backup
March 14 2017 | 11:03 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു.
ഉത്തര്‍പ്രദേശില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയാണ് ബി.ജെ.പി വിജയിച്ചതെന്ന് ബി.എസ്.പി നേതാവ് മായാവതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ കെജ്രിവാള് രംഗത്തെത്തിയത്. വോട്ടിങ് യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതേസമയം, ഡല്‍ഹി കോണ്‍ഗ്രസ് തലവന്‍ അജയ് മാക്കനും സമാന ആവശ്യവുമായി രംഗത്തുണ്ട്.
അടുത്തമാസമാണ് ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."