കരുണും ശ്രേയസും ക്യാപ്റ്റന്‍മാര്‍; സഞ്ജു സാംസണ്‍ ടീമില്‍
ബംഗളൂരു: ഇംഗ്ലണ്ടില്‍ അരങ്ങേറാനിരിക്കുന്ന എ ടീമുകളുടെ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ടീമിനെ കരുണ്‍ നായരും ശ്രേയസ് അയ്യരും നയിക്കും.
ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായുള്ള ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റാനാണ് ശ്രേയസ്. ഇംഗ്ലണ്ട് എ ടീമിനെതിരായ ചതുര്‍ദിന പോരാട്ടത്തിനുള്ള ടീമിനെയാണ് കരുണ്‍ നയിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എ ടീമുകളാണ് ത്രിരാഷ്ട്ര പരമ്പരയില്‍ മാറ്റുരയ്ക്കുന്നത്. ജൂണ്‍ 22 മുതലാണ് മത്സരം. ജൂലൈ 16 മുതല്‍ 19 വരെയാണ് ചതുര്‍ദിന പോരാട്ടം അരങ്ങേറുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍, പ്രിഥ്വി ഷാ തുടങ്ങിയ യുവ താരങ്ങള്‍ ഏകദിന ടീമിലുണ്ട്. ഇതിഹാസ താരം രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ പരിശീലകന്‍.
ഏകദിന ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), പ്രിഥ്വി ഷാ, മയാങ്ക് അഗര്‍വാള്‍, ശുബ്മാന്‍ ഗില്‍, ഹനുമ വിഹാരി, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, റിഷഭ് പന്ത്, വിജയ് ശങ്കര്‍, കെ ഗൗതം, അക്‌സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചഹര്‍, ഖലീല്‍ അഹമദ്, ശാര്‍ദൂല്‍ താക്കൂര്‍.
ചതുര്‍ദിന ടീം: കരുണ്‍ നായര്‍ (ക്യാപ്റ്റന്‍), ആര്‍ സമര്‍ത്, മയാങ്ക് അഗര്‍വാള്‍, അഭിമന്യു ഈശ്വരന്‍, പ്രിഥ്വി ഷാ, ഹനുമ വിഹാരി, അങ്കിത് ബവ്‌നെ, വിജയ് ശങ്കര്‍, കെ.എസ് ഭരത്, ജയന്ത് യാദവ്, ഷഹ്ബാസ് നദീം, അങ്കിത് രജപൂത്, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, രജ്‌നീഷ് ഗര്‍ബാനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."