ജനക്ഷേമത്തിനു വേണ്ടി ജീവനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: യു.ആര്‍ പ്രദീപ് എം.എല്‍.എ
ദേശമംഗലം: ഗവണ്‍മെന്റ് ജീവനക്കാര്‍ സാധാരണ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് യു.ആര്‍ പ്രദീപ് എം.എല്‍.എ. നിസാര കാര്യം നടക്കാന്‍ നിരവധി തവണ ഓഫിസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥക്ക് പരിഹാരം കാണണമെന്നും എം.എല്‍.എ പറഞ്ഞു. ദേശമംഗലം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ സംസ്ഥാനത്തെ മികച്ച സ്‌കൂളുകളിലൊന്നാക്കാന്‍ നടപടി കൈകൊള്ളുമെന്നും പ്രദീപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് മെമ്പര്‍ ബീന ഗോപന്‍ വിദ്യാര്‍ഥികള്‍ക്ക് യൂനിഫോം വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജയചന്ദ്രന്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്‍ റസാഖ്, സി. ഗോപി, സുധീര്‍, രഞ്ജിത്ത്, മാഗി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."