HOME
DETAILS
MAL
പണക്കരുത്ത് കൊണ്ട് അധികാരം നേടിയെന്ന രാഹുലിന്റെ വിമര്‍ശനത്തെ തള്ളി രാജ്നാഥ്സിങ്
backup
March 14 2017 | 15:03 PM
ന്യൂഡല്‍ഹി: യു.പിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ വിജയം പണത്തിന്റെ അടിസ്ഥാനത്തിലാണെന്ന രാഹുല്‍ ഗാന്ധിയുടെ വാദം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാഹുലിന്റെ ഈ വാദം ഒരിക്കലും അടിസ്ഥാനമില്ലാത്തതാണ്. ഞങ്ങളുടെ വിജയം അത് ജനങ്ങള്‍ ഞങ്ങളെ അംഗീകരിക്കുന്നു എന്നതിന്റെ തെളിവാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബിജെപി നേടിയ വിജയത്തെ അഭിനനന്ദിക്കുന്നു. ഉത്തര്‍പ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും പണവും പദവിയും ഉപയോഗിച്ച് അവര്‍ ജനാധിപത്യത്തിന് തുരങ്കം വെച്ചുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."