കുലശേഖരപുരം സര്‍വിസ് ബാങ്കിലെ അഴിമതിക്കെതിരേ പ്രതിഷേധിച്ചു
കരുനാഗപ്പള്ളി: കുലശേഖരപുരം സര്‍വിസ് സഹകരണ ബാങ്കിലെ നിയമവിരുദ്ധ നടപടികള്‍ക്കും സാമ്പത്തിക തട്ടിപ്പിനുമെതിരേ സഹകരണ സംരക്ഷണ മുന്നണിയുടെ നേതൃത്വത്തില്‍ സഹകാരികള്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. 250 കോടിയിലേറെ നിക്ഷേപമുള്ള ജില്ലയിലെ തന്നെ ശ്രദ്ധേയമായ സഹകരണ സ്ഥാപനത്തെ കോണ്‍ഗ്രസ് ഭരണ സമിതിയും ഏതാനും ജീവനക്കാരും ചേര്‍ന്ന് വഴിവിട്ട പ്രവര്‍ത്തനങ്ങളിലൂടെ തകര്‍ച്ചയിലേക്ക് നയിച്ച വിവരങ്ങളാണ് പുറത്തു വരുന്നതെന്നും അധികാര ദുര്‍വിനിയോഗവും ക്രമവിരുദ്ധ നടപടികളും, വിശ്വാസ വഞ്ചനയും നടത്തിയ ബാങ്ക് അധികൃതര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് സമരത്തില്‍ ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തില്‍ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തി ബാങ്കിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ലക്ഷങ്ങളുടെ സാമ്പത്തിക തിരിമറി നടത്തിയവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കണമെന്നും സമരം ഉദ്ഘാടനം ചെയ്ത സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. രാജഗോപാല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."