HOME
DETAILS

വണ്ണം കുറയ്ക്കല്‍ വിദ്യയുമായി പാനീയ ചികിത്സാ കേന്ദ്രങ്ങള്‍

  
backup
March 14 2017 | 18:03 PM

%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%82-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%af




കൊടുങ്ങല്ലൂര്‍: പാനീയ ചികിത്സയിലൂടെ വണ്ണം കുറയ്ക്കല്‍ വിദ്യയുമായി ഒരു സംഘം.അനന്തര ഫലമെന്തെന്നതില്‍ ആശങ്ക. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍  എളുപ്പത്തില്‍ വണ്ണം കുറയ്ക്കാമെന്ന വാഗ്ദാനവുമായി പാനീയ ചികിത്സാ കേന്ദ്രങ്ങള്‍ കൂണ് പോലെ മുളച്ച് പൊന്തുകയാണ്.
ഒരു വര്‍ഷത്തിനിടയില്‍ തീരമേഖലയില്‍ മാത്രം ഇരുപത് കിലോമീറ്ററിനിടയില്‍ ഒരു പാനീയ ചികിത്സാ കേന്ദ്രം എന്ന നിലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം വിപുലമാക്കിക്കഴിഞ്ഞു. മില്‍ക്ക് ഷെയ്ക്കിന് സമാനമായ പാനീയമാണ് വണ്ണം കുറയ്ക്കാനായി നല്‍കുന്നത്. പാനീയത്തോടൊപ്പം ഭക്ഷണ നിയന്ത്രണം കൂടിയാകുന്നതോടെ ആഴ്ചകള്‍ക്കുള്ളില്‍ ഫലം കണ്ടു തുടങ്ങും. വിവിധ രുചികളില്‍ പാനീയം ലഭിക്കും. രാവിലെയും രാത്രിയിലും ഈ പാനീയം കുടിക്കുന്നതാണ് ചികിത്സാരീതി. പൊണ്ണത്തടിയന്‍മാര്‍ പോലും കൃശഗാത്രരായി മാറുന്ന അത്ഭുതമാണ് പാനീയ ചികിത്സയുടെ പ്രത്യേകത .
അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലിലൂടെ ദിവസവും പുതിയ കസ്റ്റമേഴ്‌സ് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ  മറുവശം ഏറെ ആശങ്ക ഉളവാക്കുന്നതാണ്. വണ്ണം കുറയ്ക്കാന്‍ നല്‍കുന്ന പാനീയത്തില്‍ എന്തെല്ലാമാണ് അടങ്ങിയിട്ടുള്ളതെന്ന് അത് കുടിക്കുന്നവര്‍ക്കും ചിലയിടങ്ങളില്‍ അത് നല്‍കുന്നവര്‍ക്കും അറിയില്ലെന്നതാണ് വാസ്തവം.
പ്രോട്ടീന്‍ അടങ്ങിയ പാനീയമാണെന്നാണ് പൊതുവെ പറയുന്നതെങ്കിലും ഇതില്‍ ചേര്‍ക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്നതിനെ കുറിച്ച് ആര്‍ക്കും വലിയ ധാരണയില്ല. ഒരു കൂട്ടം ആളുകള്‍ ഓടിയും  ചാടിയും പട്ടിണി കിടന്നും തടി കുറയ്ക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ പാനീയ ചികിത്സക്കാര്‍ മെയ്യനങ്ങാതെ വണ്ണം കുറയ്ക്കുന്ന വിദ്യ ആളുകളെ അത്ഭുതപ്പെടുത്തുകയാണ്.
എളുപ്പവഴിയിലൂടെയുള്ള വണ്ണം കുറയ്ക്കല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. വൃക്ക ,കരള്‍, ഹൃദയം ,ധമനി എന്നിങ്ങനെ ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളെയും ഇത്തരം ഉടനടി പരിഹാര മരുന്നുകള്‍ ദോഷകരമായി ബാധിക്കുമെന്ന് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തെളിവ് സഹിതം വ്യക്തമാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ലോകത്ത് നിലവിലുള്ള അംഗീകൃതമായ രണ്ട് മാര്‍ഗങ്ങള്‍ വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ആണയിട്ടു പറയുമ്പോള്‍ എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്ന വണ്ണം കുറയ്ക്കല്‍ പരിപാടിയുടെ രഹസ്യം എത്രകണ്ട് ഗുരുതരമായിരിക്കുമെന്ന  ഭീതി ഉയരുകയാണ്. പാനീയ ചികിത്സയിലൂടെ ആഴ്ചകള്‍ക്കുള്ളില്‍ പത്തും പതിനഞ്ചും കിലോ തൂക്കം കുറയുന്നുവെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍  ആരോഗ്യകരമായ വണ്ണം കുറയ്ക്കലിലൂടെ മാസത്തില്‍ ഏറ്റവും കൂടിയാല്‍ മൂന്ന് കിലോഗ്രാം മാത്രമേ വണ്ണം കുറയുകയുള്ളുവെന്നാണ് ഔദ്യോഗിക നിഗമനം.
പഴയ മണി ചെയിന്‍ മാതൃകയിലാണ് ഇപ്പോള്‍ പാനീയ ചികിത്സ പടര്‍ന്നു പന്തലിക്കുന്നത്. നിലവില്‍ ചികിത്സയ്ക്ക് വിധേയനാകുന്നയാള്‍ പുതിയ കസ്റ്റമറെ ക്യാന്‍വാസ് ചെയ്താല്‍ പഴയ ആള്‍ക്ക് ചികിത്സ സൗജന്യമാകും. കൂടുതല്‍ പേരെ കണ്ടെത്തുന്നവര്‍ക്ക് ആകര്‍ഷകമായ കമ്മീഷനും ലഭിക്കും. ഇത്തരത്തില്‍ ചികിത്സയ്ക്ക് വിധേയരായവര്‍ ഇപ്പോള്‍ സ്വന്തമായി പാനീയ ചികിത്സാ കേന്ദ്രം നടത്തുന്നുണ്ട്.
പാനീയ ചികിത്സ നടത്തുന്ന വ്യത്യസ്ത സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള മത്സരവും ശക്തമാണ്. ആഴ്ചയില്‍ രണ്ടായിരം രൂപയോളം പാനീയ ചികിത്സയ്ക്ക് ചിലവ് വരും. എന്നാല്‍ മത്സരം കടുത്തതോടെ ചികിത്സാ ചിലവ് കുറയ്ക്കാന്‍ കമ്പനിക്കാര്‍ തയ്യാറായിട്ടുണ്ട്. ഇതിനിടെ പാനീയ ചികിത്സയുടെ ഗുണദോഷങ്ങളെ കുറിച്ച് അറിയാനായി പാനീയം വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ നീക്കം നടത്തുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  6 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  6 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  6 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  7 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  7 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  7 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  7 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  8 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  8 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  8 hours ago