ജീവനക്കാര്‍ പിന്തുണച്ചാല്‍ ഒരു വര്‍ഷത്തിനകം കെ.എസ്.ആര്.ടി.സി കരകയറും: തച്ചങ്കരി
കൊട്ടാരക്കര: ജീവനക്കാരുടെ പൂര്‍ണ പിന്തുണയുണ്ടായാല്‍ ഒരു വര്‍ഷത്തിനകം കെ.എസ്.ആര്.ടി.സിയെ നഷ്ടത്തില്‍ നിന്നും കര കയറ്റാനാകുമെന്ന് കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ. തച്ചങ്കരി.
ജില്ലയിലെ കെ.എസ്.ആര്.ടി.സി ഗ്യാരേജ് ജീവനക്കാര്‍ക്കായി കൊട്ടാരക്കരയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആര്.ടി.സി ഒരു കൂട്ടായ്മയാണ് എന്ന ചിന്തയിലേക്ക് ഓരോ ജീവനക്കാരനും മാറണം. ചെറിയ കാരണങ്ങള്‍ പറഞ്ഞ് ബസുകള്‍ ഓടിക്കാതെ ഇരിക്കുമ്പോള്‍ നഷ്ടം നമുക്ക് തന്നെയാണ്. ഇപ്പോള്‍ കേരളത്തിലെ ജനങ്ങളുടെ നികുതിപ്പണമാണ് ശമ്പളമായി നല്‍കുന്നത്. ചില ജീവനക്കാരുടെ പിടിപ്പുകേട് കെ.എസ്.ആര്.ടി.സിയുടെ വളര്‍ച്ചയെ മുരടിപ്പിക്കുന്നുണ്ട്. കെ.എസ്.ആര്.ടി.സിയെ ഒരിക്കലും നന്നാക്കാന്‍ പറ്റല്ലെന്ന വിചാരം മാറ്റുക. കോര്പറേഷന് ആധുനിക വല്ക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. നമ്മള് ഒരുമിച്ചാല്‍ സ്വര്‍ണം കായ്ക്കുന്ന മരമാക്കി മാറ്റാമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പറേഷനില്‍ ഇപ്പോള്‍ ജീവനക്കാര്‍ കൂടുതലാണ്. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന ജീവനക്കാരെയെല്ലാം പിരിച്ചുവിടും. അതെത്ര ഉന്നതരായാലും നടപടി ഉണ്ടാകും. ജീവനക്കാരുടെ മാനസിക ഉല്ലാസത്തിനായി കായിക മേള സംഘടിപ്പിക്കും. തീം സോങ് പുറത്തിറക്കും. ജീവനക്കാര്‍ തമ്മിലുള്ള സാഹോദര്യവും സ്നേഹവും വളര്‍ത്താന്‍ ഇത്തരം കൂട്ടായ്മകള്‍ ആവശ്യമാണെന്നും തച്ചങ്കരി പറഞ്ഞു. യാത്രക്കാരോട് മാന്യമായി പെരുമാറാനും അവരെ സന്തോഷിപ്പിക്കുവാനും കഴിഞ്ഞാല്‍ അത് കോര്‍പറേഷന്റെ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാകും. ജീവനക്കാരുടെ അറിവും ആശയവും അറിയിക്കുവാനായി ഐഡിയ ബോക്സ് എന്ന കൂട്ടായ്മ രൂപീകരിക്കും. കൂട്ടായ്മയിലൂടെയാണ് വിജയം കൈ വരിക്കാന്‍ ശ്രമിക്കേണ്ടത്. അതിന് താഴെ തട്ടിലും മുകള്‍ തട്ടിലുമുള്ള ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."