HOME
DETAILS

കൊല്ലത്ത് കെ.പി.സി.സി സമിതിക്കുമുന്നില്‍ പരാതി പ്രളയം

  
backup
June 24 2016 | 00:06 AM

%e0%b4%95%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4

കൊല്ലം: ജില്ലയില്‍ യു.ഡി.എഫിന്റെ കനത്തപരാജയം വിലയിരുത്തി പരിഹാര നടപടികള്‍ നിര്‍ദേശിക്കാനെത്തിയ കെ.പി.സി.സി സമിതിക്കു മുന്നില്‍ പരാതി പ്രളയം. കമ്മിറ്റി കണ്‍വീനറും കെ.പി.സി.സി ട്രഷററുമായ ജോണ്‍സണ്‍ എബ്രഹാം, അംഗങ്ങളായ ബാബുപ്രസാദ്, ജയസ്ണ്‍ ജോസഫ് എന്നിവരാണ് സിറ്റിങ് നടത്തിയത്.
എന്നാല്‍ കോണ്‍ഗ്രസിന്റെ ഏഴു സ്ഥാനാര്‍ഥികളില്‍ സൂരജ് രവി, സി.ആര്‍ മഹേഷ്, സവിന്‍ സത്യന്‍ എന്നിവര്‍ മാത്രമാണ് നേതാക്കളെ കണ്ടത്. കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍, ജനറല്‍ സെക്രട്ടറി ശൂരനാട് രാജശേഖരന്‍, നടന്‍ ജഗദീഷ് എന്നിവര്‍ എത്തിയില്ല. നേതാക്കളെ കാണാനെത്തിയ ഐ ഗ്രൂപ്പു നേതാക്കള്‍ക്കിടയിലും ഭിന്നത പ്രകടമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തെത്തിയ ചാത്തന്നൂരില്‍ നിന്നെത്തിയ ഒരു വിഭാഗം ഐ ഗ്രൂപ്പു നേതാക്കള്‍ ശൂരനാട് രാജശേഖരനെതിരെ കെ.പി.സി.സി നേതാക്കളോടു പരാതിപ്പെട്ടു. കൊല്ലത്ത് സുരജ് രവിയുടെയും കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷിന്റെയും പരാജയത്തിനു കാരണം നേതാക്കളുടെ പ്രവര്‍ത്തനമില്ലായ്മയാണെന്നും നേതാക്കളെ ധരിപ്പിച്ചു.
കരുനാഗപ്പള്ളിയില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടെടുപ്പു ദിവസം മണ്ഡലത്തില്‍ ഇല്ലായിരുന്നു. ബൂത്തുകള്‍ കേന്ദ്രീകരിച്ചു ഒരു വിഭാഗം എതിരായി പ്രവര്‍ത്തിച്ചതായും അവിടെ നിന്നുള്ള നേതാക്കള്‍ സമിതിയെ അറിയിച്ചു. കൊല്ലത്തു പ്രമുഖ നേതാക്കളുടെ ബൂത്തുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വോട്ടുകുറഞ്ഞതായും ഇതില്‍ കൊല്ലം ബ്ലോക്കു കമ്മിറ്റിക്കും കടപ്പാക്കട മണ്ഡലം കമ്മിറ്റിക്കുമെതിരെയും വ്യക്തമായ പരാതി ലഭിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയം ചടയമംഗലം, കൊട്ടാരക്കര, ചാത്തന്നൂര്‍ മണ്ഡലങ്ങളില്‍ കനത്ത പരാജയത്തിനു കാരണമായതായി നേതാക്കള്‍ സമിതിയില്‍ പറഞ്ഞു. സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുമ്പോള്‍ ഗ്രൂപ്പു മാത്രമല്ല ജനപിന്തുണകൂടി കണക്കിലെടുക്കണമെന്നു യൂത്ത് നേതാക്കള്‍ സമിതിയെ അറിയിച്ചു. ചില പ്രമുഖ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകളോടെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബ്ലോക്കു-മണ്ഡലം നേതാക്കള്‍ നിരത്തി. കൊല്ലത്തെ സ്ഥാനാര്‍ഥിയുടെ
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ സീറ്റു പ്രതീക്ഷിച്ചിരുന്ന
ചില കേന്ദ്രങ്ങളില്‍ 'സല്‍ക്കാരം' നടത്തിയതും സമതിയില്‍ ചിലര്‍ പരാതി നല്‍കി.  രാവിലെ തുടങ്ങിയ  തെളിവെടുപ്പു രാത്രിയോടെയാണ് അവസാനിച്ചത്.
ഡി.സി.സി ഓഫിസില്‍ ചേര്‍ന്ന  സിറ്റിങില്‍ കെ.പി.സി.സി, ഡി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി അംഗങ്ങള്‍ ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍, ഡി.സി.സി അംഗങ്ങള്‍, പോഷകസംഘടനാ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരില്‍ വലിയൊരു വിഭാഗം  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago
No Image

ഹരിയാന നിയമ സഭാ തെരഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ടില്‍ പകുതിയും കോണ്‍ഗ്രസിന്; ബി.ജെ.പിക്ക് 35% മാത്രം

National
  •  2 months ago
No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago