HOME
DETAILS

അനന്തന്റെ തളര്‍ച്ചയില്‍ പ്രതീക്ഷകള്‍ തകര്‍ന്ന് നിര്‍ധന കുടുംബം

  
backup
March 14 2017 | 18:03 PM

%e0%b4%85%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d


എരുമപ്പെട്ടി: വിധി അനന്തനേയും തളര്‍ത്തിയപ്പോള്‍ തകര്‍ന്ന് പോയത് ഒരു നിര്‍ധന കുടുംബത്തിന്റെ  പ്രതീക്ഷകളാണ്. അസുഖങ്ങള്‍ വേട്ടയാടി വീഴ്ത്തിയ അനന്തന്റെ കുടുംബം കരുണ വറ്റാത്ത സുമനസുകള്‍ക്ക് മുന്നില്‍ കാരുണ്യത്തിനായി കൈ നീട്ടുകയാണിപ്പോള്‍.
വേലൂര്‍ കോടശ്ശേരിയില്‍ പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ കാലപ്പഴക്കത്താല്‍ നിലം പൊത്താവുന്ന അവസ്ഥയിലുള്ള ഷീറ്റ് മേഞ്ഞ വീട്ടിലാണ്  വേളത്ത് അനന്തനും ഭാര്യ വിജയലക്ഷ്മിയും മക്കളായ  എട്ട് വയസുകാരന്‍ അഭിജിത്തും  അഞ്ച് വയസുകാരി അന്നപൂര്‍ണേശ്വരിയും കഴിയുന്നത്. അനന്തനും അഭിജിത്തും കടുത്ത ഹൃദയരോഗത്താല്‍ ദുരിതമനുഭവിച്ച് കൊണ്ടിരിക്കുകയാണ്. മുണ്ടത്തിക്കോട് എല്‍.പി.സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അഭിജിത്തിന് ജനിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ഹൃദയത്തിന് ദ്വാരമുള്ളതായി കണ്ടെത്തിയത്. പഴവര്‍ഗങ്ങള്‍ മാത്രമാണ് അഭിജിത്തിന് ഭക്ഷണമായി കഴിക്കാന്‍ സാധിക്കുന്നത്. കൂലിപ്പണിക്കാരനായിരുന്ന അനന്തന് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു  മകന്റെ  ചികിത്സയും കുടുംബത്തിന്റെ  ഉപജീവനവും  നടത്തിയിരുന്നത്. മകനെ ചികിത്സിക്കുന്നതിന് പണം കണ്ടെത്താന്‍ കഴിയാതെ നട്ടം തിരിഞ്ഞിരുന്ന അനന്തനെ സര്‍പ്പ രൂപത്തിലെത്തിയാണ്  വിധി  വേട്ടയാടിയത്. ആറ് വര്‍ഷം മുമ്പ് പണി കഴിഞ്ഞ് മകനുള്ള മരുന്നും ഭക്ഷണ സാധനങ്ങളും വാങ്ങി വീട്ടിലേക്ക് വരുകയായിരുന്ന അനന്തനെ വീട്ട് പടിക്കല്‍ വെച്ച് പാമ്പ് കടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച അനന്തന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും വിഷം ഹൃദയത്തേയും നാഡിവ്യുഹത്തേയും ബാധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹൃദയത്തിന് തകരാര്‍ സംഭവിച്ച അനന്തന്‍ ആറ് വര്‍ഷമായി കിടപ്പിലാണ്. വിട്ട് മാറാത്ത ശക്തമായ തല വേദനയും ശരീര തളര്‍ച്ചയും അനന്തന്റെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി.
ഇടയ്ക്കിടെ രക്തം ഛര്‍ദ്ദിക്കുന്ന അനന്തന്‍  കഞ്ഞിവെള്ളവും പാല്‍ചായയും മാത്രം കുടിച്ചാണ് ജീവന്‍ നില നിര്‍ത്തുന്നത്. വേദന അധികമാവുമ്പോള്‍ വേദന സംഹാരി ഗുളികകള്‍ നല്‍കിയും തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തി കുത്തിവെപ്പ് നടത്തിയുമാണ് ആശ്വാസം നല്‍കുന്നത്.  അനന്തന്‍ കിടപ്പിലായതോടെ മകന്റെ ചികിത്സ മുടങ്ങുകയും ഈ നിര്‍ധന കുടുംബം  കടുത്ത പട്ടിണിയിലാവുകയും ചെയ്തു. ബംഗലുരുവിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയാല്‍ അനന്തന്റെ ജീവന്‍ രക്ഷാപ്പെടുത്താമെന്ന പ്രതീക്ഷ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കുന്നുണ്ടെങ്കിലും ഇതിനാവശ്യമായി വരുന്ന ഭീമമായ തുക ഈ നിര്‍ധന കുടുംബത്തിന് താങ്ങാവുന്നതിലും വളരെ വലിയതാണ്.
സ്വന്തമായി സ്ഥലവും കിടപ്പാടവും ഇല്ലാത്ത ഇവര്‍ വിജയ ലക്ഷ്മിയുടെ അമ്മയുടെ വീട്ടിലാണ് താമസിക്കുന്നത്. ചികിത്സയ്ക്കായി ഈ വീടിന്റെ ആദാരവും പണയപ്പെടുത്തിയതിനാല്‍ വീട് ജപ്തി ഭീഷണിയിലാണ്. പട്ടിണി കൊണ്ടും രോഗം കൊണ്ടും ജീവിതം വഴിമുട്ടിയ ഈ  കുടുംബത്തെ സഹായിക്കാനായി ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക്, വേലൂര്‍ ബ്രാഞ്ച്,
അക്കൗണ്ട് നമ്പര്‍ 0094053000017747. ഐ.എഫ്.സി-എസ്.ഐ.ബി.എല്‍ 0000094. ഫോണ്‍ 9539555843



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago
No Image

ലബനാനില്‍ വിവിധയിടങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് മൂവായിരത്തോളം പേര്‍ക്ക് പരുക്ക്; എട്ടുപേര്‍ മരിച്ചു

International
  •  3 months ago
No Image

തുടർച്ചയായ രണ്ടാം ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി കിരീടം ചൂടി ഇന്ത്യ

Others
  •  3 months ago
No Image

സുരക്ഷിത വെബ് ബ്രൗസിങ് നിർദേശങ്ങളുമായി യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ

uae
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-17-09-2024

PSC/UPSC
  •  3 months ago
No Image

ചെങ്ങന്നൂര്‍- ഇറപ്പുഴ ചതയം ജലോത്സവം: പള്ളിയോടങ്ങള്‍ കൂട്ടിയിടിച്ചു, ഒരാള്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago