അട്ടപ്പാടി എം.ആര്‍.എസ്.എല്‍ ഒഴിവുകള്‍; അപേക്ഷിക്കാം
അഗളി: അട്ടപ്പാടി ഐ.ടി.ഡി.പി ഓഫിസിന്റെ കീഴിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളില്‍ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എച്ച്.എസ്.എ ഇംഗ്ലീഷ്, മലയാളം, മാത്‌സ്, നാച്ചുറല്‍ സയന്‍സ് തസ്തികകളിലേയ്ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി.എഡും യോഗ്യതയുള്ളവരെ പരിഗണിക്കും. മ്യൂസിക് ടീച്ചര്‍ ഒഴിവില്‍ മ്യൂസിക് ബിരുദം തത്തുല്യയോഗ്യതയുള്ളവരെ പരിഗണിക്കും. മാനേജര്‍ കം റസിഡന്‍ഷല്‍ ടീച്ചര്‍ ഒഴിവില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡുമുള്ളവരെ തിരഞ്ഞെടുക്കും.
പ്രായപരിധി 21 നും 45നും മധ്യേ എച്ച്.എസ്.എഎം.സി.ആര്‍.ടി തസ്തികക്ക് 29,200 രൂപയും മ്യൂസിക് ടീച്ചര്‍ക്ക് 25,200 രൂപയും പ്രതിമാസ വേതനം ലഭിക്കും. താല്‍പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ സഹിതം മാര്‍ച്ച് 21നകം പ്രൊജക്ട് ഓഫിസര്‍, ഐ.ടി.ഡി.പി, അഗളി പി.ഒ, അട്ടപ്പാടി 678581 വിലാസത്തില്‍ നല്‍കണം. അപേക്ഷയില്‍ തസ്തിക പ്രത്യേകം രേഖപ്പെടുത്തണം. സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യാന്‍ തയ്യാറുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04924 254 223.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."