കുട്ടനാട് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു
കുട്ടനാട്: കുട്ടനാട് മിനിസിവില്‍ സ്റ്റേഷനില്‍ വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു. ആറുമാസം മുന്‍പ് വയറിങ് ജോലികള്‍ നടത്തിയ ഓഫിസ് മുറിയിലാണ് അപകടമുണ്ടായത്.
ഇന്നലെ ഉച്ചക്ക് 2.30 ഓടെയാണ് സിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് മിനിഹാള്‍, കീടനിരീക്ഷണ കേന്ദ്രം, താലൂക്ക് ഓഫിസിലെ ക്യാഷ് സെക്ഷന്‍ എന്നിവിടങ്ങളില്‍ വലിയ ശബ്ദത്തോടെ വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ ഓഫിസിലെ സ്വിച്ച് ബോര്‍ഡ് കത്തി നശിച്ചു.കൂടാതെ ഇരുപത് ഫാനുകള്‍ക്കും കംപ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, ട്യൂബ് ലൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു.
ഉച്ചയ്ക്ക് ഇടവേളയ്ക്കു ശേഷമുള്ള സമയമായതിനാല്‍ ജീവനക്കാരുള്‍പ്പെടെ നിരവധിയാളുകളും ഓഫിസിലുണ്ടായിരുന്നു. സിവില്‍ സ്റ്റേഷനിലെ 19 ഓഫിസുകളില്‍ 17 ലും വൈദ്യുതി മുടങ്ങിയതോടെ മണിക്കൂറുകളോളം ഓഫിസ് ജോലികള്‍ മുടങ്ങി.
തുടര്‍ന്ന് പി.ഡബ്യു.ഡി. ഇലകട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥരെത്തി അഞ്ചുമണിയോടെയാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
കെ.എസ്.ഇ.ബി. ട്രാന്‍സ്‌ഫോര്‍മറില്‍ നിന്നും വോള്‍ട്ടേജ് കൂടി വന്നതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പി.ഡബ്യു.ഡി. ഇലക്ട്രിക്കല്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍ വയറിങിലെ അപാകത മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് കെ.എസ്.ഇ.ബി. പറയുന്നത്.
രണ്ടു വര്‍ഷം മുന്‍പ് ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് താലൂക്ക് മിനി ഹാളിലെ കംപ്യൂട്ടര്‍ പൊട്ടിത്തെറിച്ചിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് സിവില്‍ സേറ്റഷന്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് തീപ്പിടുത്തമുണ്ടായത്.
ജീവനക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 24 ലക്ഷം രൂപ ചെലവഴിച്ച് ആറു മാസം മുന്‍പ് ഓഫിസിലെ വയറിങും മറ്റും നവീകരിച്ചിരുന്നു. കെട്ടിടത്തിലെ അഗ്‌നിരക്ഷാ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."