HOME
DETAILS

മൈലം മുട്ടമ്പലത്ത് അപകടം പതിയിരിക്കുന്നു

  
backup
June 24 2016 | 00:06 AM

%e0%b4%ae%e0%b5%88%e0%b4%b2%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82

കൊട്ടാരക്കര: എം.സി റോഡില്‍ മുട്ടമ്പലം റയില്‍വേ മേല്‍പാലത്തിന് സമീപം അപകടം പതിയിരിക്കുന്ന മേഖലയായി തീര്‍ന്നിരിക്കുന്നു. ഒരു മാസത്തിനകം 12 വാഹനങ്ങള്‍ ഇവിടെ അപകടത്തില്‍ പെടുകയും മൂന്നുപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. കൊട്ടാരക്കര പുലമണ്‍ ജങ്ഷന് ഒന്നര കിലോമീറ്റര്‍ അകലെയാണ് മുട്ടമ്പലം ജങ്ഷന്‍. റെയില്‍വേ ലൈനിന്റെ നവീകരണത്തിന്റെ ഭാഗമായി മുട്ടമ്പലം ഭാഗത്ത് റയില്‍വേ മേല്‍പ്പാലം പുതുക്കി പണിതിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് മേല്‍പാലം രൂപകല്‍പ്പന ചെയ്തതെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. പഴയ എം.സി.റോഡിന് സമീപത്തുകൂടി വളച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഇതുമൂലം തിരുവന്തപുരം ഭാഗത്തുനിന്നു കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അധികവും ഈ ഭാഗത്ത് അപകടത്തില്‍ പെടുന്നത്.
അശാസ്ത്രീയമായ രീതിയിലുള്ള റെയില്‍വേ മേല്‍പ്പാലം നിര്‍മാണവും  കുന്നങ്കര പമ്പിന്റെ ഭാഗം മുതല്‍ കലയപുരം ഭാഗം  വരെ വഴിവിളക്കില്ലാത്തതുമാണ് അപകടങ്ങള്‍ക്കു കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. കെ.എസ്.ടി.പിയുടെ  അധീനതയിലുള്ള എം.സി റോഡില്‍ ഇരുവശത്തും വഴിവിളക്കുകള്‍ ഉണ്ട്. എന്നാല്‍ കഴിഞ്ഞ ആറുമാസക്കാലമായി ഈ മേഖലകളില്‍ വഴിവിളക്കുകള്‍ കത്തുന്നില്ല. പാലത്തിന്  സമീപം ഹൈമാസ്‌ക് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് വര്‍ഷങ്ങളാകുന്നു. എം.എല്‍.എയും എം.പിയും ഇക്കാര്യം പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകട സാധ്യതയുള്ള ഇവിടെ സിഗ്നല്‍ ലൈറ്റുകളോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇല്ല. കോട്ടയം ഭാഗത്തു നിന്നും ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങള്‍ കൊട്ടാരക്കര ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മറികടക്കുവാന്‍ ശ്രമിക്കുമ്പോഴാണ് അപകടങ്ങള്‍ അധികവും ഉണ്ടാകുന്നത്.  പാലത്തിന് സമീപമുള്ളപഴയ എം.സി റോഡിലേക്ക് തിരുവനന്തപുരം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ തെറ്റി കയറുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും യാത്രക്കാരുമായി വന്ന ഇന്നോവകാര്‍  രാത്രി പത്തരയോടെ  ഇവിടെ അപകടത്തില്‍പ്പെട്ട് സമീപത്തെ കുഴിയിലേക്ക്  മറിഞ്ഞിരുന്നു. നിസാരപരിക്കുകളോടെ  യാത്രക്കാര്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് വെളിച്ചകുറവുള്ളതിനാല്‍ കൃത്യമായി പാലത്തിലേക്കുള്ള റോഡ് കാണാന്‍ സാധിക്കുകയില്ലെന്നാണ് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പറയുന്നത്. സ്ഥിരമായി അപകടം നടക്കുന്ന മേഖലയായിരുന്നതിനാല്‍ എം.സി റോഡിന് സമീപമുള്ള വീട്ടുകാര്‍ ഭീതിയോടെയാണ് അന്തിയുറങ്ങുന്നത്.
കഴിഞ്ഞ ആഴ്ച ഇ.എസ് ബിജിമോള്‍ എം.എല്‍.എയുടെ കാര്‍ ഇവിടെ അപകടത്തില്‍ പെട്ടിരുന്നു. തൊട്ടുമുന്‍ ദിവസം തടി കയറ്റി വന്ന ലോറി മറിഞ്ഞ് മൂന്നു മണിക്കൂറാണ്  ഗതാഗത തടസമുണ്ടായത്. പാലത്തിന് സമീപത്തെ പള്ളിയിലേക്കു വരുന്നവര്‍ക്കും സമീപത്തെ സ്‌കൂളുകളിലേക്കും വരുന്ന വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായി മാറിയിരിക്കുകയാണ് മുട്ടമ്പലം ജങ്ഷനിലെ അപകടമേഖല. അപകടത്തെകുറിച്ചുള്ള പരാതി സ്ഥിരമായി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് ജനപ്രതിനിധികളും നാട്ടുകാരും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago