സ്ഥാപന ഉടമയായ വീട്ടമ്മയെ മര്‍ദിച്ചതായി പരാതി
ചാരുംമൂട്: കച്ചവട സ്ഥാപനത്തില്‍ കയറി വീട്ടമ്മയെ മര്‍ദിച്ചതായി പരാതി. നൂറനാട് പടനിലം ജങ്ഷനിലെ ശാന്തി സ്റ്റോര്‍ ഉടമ പ്രസന്ന (48)യെയാണ് കടയില്‍ കയറി അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്തതിനും സമീപത്തെ ചായക്കട നടത്തിപ്പുകാരനായ അജിത്തിനെതിരേ നൂറനാട് പൊലിസ് കേസെടുത്തത്.
പ്രസന്നയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത അജിയുമായി പൊലിസ് വാഹനം പോയശേഷം സ്ഥലത്തുണ്ടായിരുന്ന അജിയുടെ മകന് അഖില്‍ പ്രസന്നയുടെ കടയില്‍ അതിക്രമിച്ചു കയറുകയും പ്രസന്നയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായും തുടര്‍ന്ന് നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരാതിയില്‍ പറയുന്നു.
തിങ്കള്‍ രാത്രി ഏഴിനാണു സംഭവം. അടുത്തടുത്ത കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ തമ്മില്‍ വര്‍ഷങ്ങളായി വഴക്കും കൈയ്യേറ്റ ശ്രമങ്ങളും നടന്നു വരുന്നതായി നാട്ടുകര്‍ പറഞ്ഞു.
അജി, ബിന്ദു, അഖില്‍ എന്നിവര്‍ക്കെതിരേ രണ്ടാമത് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നൂറനാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."