ജില്ലാ ജയിലില്‍ അക്ഷരോത്സവം നടത്തി
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്, സാക്ഷരതാ മിഷന്, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാ ജയിലില്‍ അക്ഷരോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ നന്മയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതില്‍ വായനയുടെ പ്രാധാന്യം അതുല്യമാണെന്ന് പ്രസിഡന്റ് പറഞ്ഞു. എം നൗഷാദ് എം.എല്‍.എ വായനാദിന സന്ദേശം നല്കി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതിയംഗം ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. ജയില്‍ ഡി.ഐ.ജി ബി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. കേരളശബ്ദം ചീഫ് എഡിറ്റര്‍ ബി.എ രാജാകൃഷ്ണന് പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ഇഞ്ചക്കാട് ബാലചന്ദ്രന് കവിത ചൊല്ലി. ജന്ശിക്ഷന് സന്സ്ഥാന് ഡയറക്ടര്‍ നടയ്ക്കല്‍ ശശി വായനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൗത്ത്സോണ്‍ റീജണല്‍ വെല്‍ഫെയര്‍ ഓഫിസര്‍ ഇ.കെ ഷാനവാസ്, സാക്ഷരതാമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.പി ഹരിഹരന് ഉണ്ണിത്താന്, അസി.കോ ഓര്‍ഡിനേറ്റര്‍ പി മുരുകദാസ്, ആര്.പി പണിക്കര്‍, ഡി.റ്റി.പി.സി അംഗം എന്‍ ജയചന്ദ്രന്, ജില്ലാ ജയില്‍ സൂപ്രണ്ട് എ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."