ഇലഞ്ഞിപ്പാടത്തെ ജൈവകൃഷി വിളവെടുപ്പ് നടത്തി
ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് സഹകരണ ബാങ്ക് കര്‍ഷക കൂട്ടായ്മയില്‍ ഇലഞ്ഞിപ്പാടത്ത് നടത്തിയ ജൈവപച്ചക്കറി കൃഷിയില്‍ നൂറുമേനി വിളഞ്ഞു.
ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍ഷക ഗ്രൂപ്പ് ഇലഞ്ഞിപ്പാടത്തെ രണ്ടര ഏക്കറിലാണ് കൃഷി നടത്തിയത്. വെണ്ട, പടവലം, പാവല്‍, ചീര എന്നിവയാണ് ആധുനീക രീതിയില്‍ കൃഷിചെയ്തത്.
പൂര്‍ണമായും ജൈവവളം പ്രയോഗിച്ചായിരുന്നു കൃഷി. പാടശേഖരം കര്‍ഷകരുടെ മനസറിഞ്ഞ് മികച്ച വിളവാണ് സമ്മാനിച്ചത്. സഹകരണ സംരക്ഷണ സമിതി കഞ്ഞിക്കുഴി മേഖല ചെയര്മാന് എസ്. രാധാകൃഷ്ണനും കൃഷി ഡപ്യൂട്ടി ഡയരക്ടര്‍ ബീന നടേശും ചേര്‍ന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് സി.വി. മനോഹരന് അധ്യക്ഷനായി. ആദ്യവില്‍പ്പന പഞ്ചായത്തംഗം ബി. സലിം പാടശേഖര ഉടമ കുന്നേല്‍ അയ്യപ്പന്‍പിള്ളയ്ക്ക് നല്കി കൊണ്ട് നിര്‍വഹിച്ചു.പഞ്ചായത്തംഗം വിജയമ്മ ഗോപാലകൃഷ്ണന്, ബാങ്ക് ഭരണസമിതി അംഗങ്ങളായ ജി. ദുര്‍ഗാദാസ്, വി.ജി ഗോപാലകൃഷ്ണന്, ശോഭ സുധാകരന്, എസ്.പി സുജിത്ത്, ബി. ഭാഗ്യരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."