കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളെയും ജുഡീഷ്യറിയെയും വേട്ടയാടുന്നു: ആന്റോ ആന്റണി എം.പി
പന്തളം:മതന്യൂനപക്ഷങ്ങളെ പ്രകോപിപ്പിച്ച് രാജ്യത്ത് വര്‍ഗീയ ലഹളയുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരത്തില്‍ തുടരാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. ആരോപിച്ചു.
റാവുത്തര്‍ ഫെഡറേഷന്‍ അഞ്ചാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയെയും മതേതരത്വത്തെയും വെല്ലുവിളിച്ച് കൊണ്ട് അത് രണ്ടും ഇല്ലാതാക്കണമെന്ന് പറയുന്ന മന്ത്രിമാരാണ് കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയെ ലണ്ടനില്‍ ഇന്ത്യക്കാരടക്കമുള്ളവര്‍ തടഞ്ഞപ്പോള്‍ ഭരണാധികാരികളോടുള്ള എതിര്‍പ്പ് നമുക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞു.
മാധ്യമങ്ങളെയും ജുഡീഷ്യറിയെയും വരുതിയിലാക്കാന്‍ വേണ്ടി വേട്ടയാടുകയാണ് ബി.ജെ.പി നേതൃത്വം.
രാജ്യം അടിയന്തിരാവസ്ഥയിലേക്ക് നീങ്ങുകയാണെന്നും തുറന്നസ്ഥലങ്ങളില്‍ വെള്ളിയാഴ്ച മുസ്‌ലിങ്ങളുടെ നമസ്‌കാരം നിഷേധിക്കുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എന്‍.പി മുഹമ്മദ് ഹനീഫ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ചുനക്കര ഹനീഫ, എസ്. മീരാസാഹിബ്, അഡ്വ.മുജീബ് റഹ് മാന്‍, എന്‍.സുബൈര്‍,അഡ്വ.എ. താജുദീന്‍, കെ.വി.സൈദലവിക്കോയ, എം.കെ.ഷമീര്‍, ഷാനവാസ് പെരിങ്ങമല ,എം.ഹബീബ് റഹ്മാന്‍, എസ്.ഷംസുദീന്‍ റാവുത്തര്‍, കമറുദീന്‍ മുണ്ടുതറയില്‍, അബ്ദുല്‍ അസീസ്, അബ്ദുല്‍ ഫതാഹ് ഖാദര്‍ മൊയ്ദീന്‍, ജമീല ബീവി, എ.കെ.അക്ബര്‍, നെജീര്‍ പന്തളം സംസാരിച്ചു.
മുന്നോക്ക ജാതി സംവരണവും സാമൂഹ്യനീതിയും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ വി.ആര്‍ ജോഷി ഉദ്ഘാടനം ചെയ്തു.
ഡോ. പി. നസീര്‍ മോഡറേറ്ററായിരുന്നു. ഡി.സി.സി.പ്രസിഡന്റ് ബാബു ജോര്‍ജ്, അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, അന്‍സാരി പങ്കെടുത്തു. തുടര്‍ന്ന് നടന്ന കുടുംബ സംഗമം ഡോ.എം.എസ് സുനില്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."