എ.സി റോഡില്‍ വീണ്ടും വെള്ളം കയറി: യാത്രക്കാര്‍ ബുദ്ധിമുട്ടില്‍
കുട്ടനാട്: ആലപ്പുഴ ചങ്ങനാശേരി റോഡില്‍ വീണ്ടും വെള്ളം കയറി. മങ്കൊമ്പ് പാലത്തിനു കിഴക്കുവശം എസ്.എന്‍.ഡി.പി. കുട്ടനാട് യൂനിയന്‍ ഓഫിസിനു സമീപത്തായാണ് വെള്ളം കയറിയത്. നാലാഴ്ചക്കിടെ ഇതു മൂന്നാം തവണയാണ് എ.സി.റോഡില്‍ വെള്ളം കയറുന്നത്.
ഇതോടെ ബ്ലോക്കു ജങ്ഷനു സമീപം പ്രവര്‍ത്തിക്കുന്ന ചമ്പക്കുളം ഗവ. ഹോമിയോ ആശുപത്രിയിലും വെള്ളം കയറിയത് രോഗികളുള്‍പ്പെടെയുള്ളവരെ വലച്ചു. സമീപത്തുള്ള മൂല പൊങ്ങമ്പ്ര പാടശേഖരത്തില്‍ വെള്ളം കയറ്റിയതാണ് വെള്ളപ്പൊക്കത്തിനു കാരണമായത്.
പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന റോഡായതിനാല്‍ കൃഷിയില്ലാത്ത സമയങ്ങളില്‍ പാടത്ത് വെള്ളം കയറ്റുന്നതോടെയാണ് എ.സി. റോഡില്‍ കയറുന്നത്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ പാടശേഖരത്തിലെ ജലനിരപ്പുയര്‍ന്നതും റോഡില്‍ വീണ്ടും വെള്ളം കയറാന്‍ കാരണമായി.
റോഡില്‍ വെള്ളക്കെട്ടായതോടെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ടാറിങ് പാളിയായി ഇളകിമാറിയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഇരുചക്രവാഹനയാത്രികരടക്കം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വീണ്ടും മഴ പെയ്താല്‍ ജലനിരപ്പുയരുന്ന സ്ഥിതിയാണ്.
ആഴ്ചകള്‍ക്കു മുന്‍പ് ആദ്യം കൈനകരി ജങ്ഷനും പണ്ടാരക്കുളത്തിനുമിടയില്‍ വെള്ളം കയറിയിരുന്നു. സമീപത്തുള്ള പണ്ടാരക്കുളം പാടത്ത് രണ്ടാം കൃഷിക്കായി വെള്ളം കയറ്റിയതോടെയാണ് വെള്ളം കയറിയത്.
പിന്നീട് നെടുമുടി ചിറയ്ക്കുപുറം പാടത്ത് മടവീണതിനെത്തുടര്‍ന്നാണ് നെടുമുടി നസ്രത്ത് ജങ്ഷനു സമീപവും വെള്ളം കയറിയിരുന്നു. ഇവിടെ രണ്ടു ദിവസത്തിലധികം പാടശേഖരത്തില്‍ പമ്പിങ് നടത്തി വെള്ളം വറ്റിച്ചതോടെയാണ് റോഡിലെ വെള്ളക്കെട്ടിനു ശമനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."