സ്വകാര്യ ബസുകള്‍ ചീറിപ്പായുന്നു; പരിശോധനയില്ലെന്ന് പരാതി
കൊട്ടിയം: കൊല്ലം-കണ്ണനല്ലൂര്‍ റൂട്ടില്‍ സ്വകാര്യബസുകള്‍ ചീറിപ്പാഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുന്നിന്ന് ഒരു നടപടിയുമില്ലെന്ന് പരാതി. അയത്തില്‍, പുന്തലത്താഴം, മുഖത്തല, കണ്ണനല്ലൂര്‍ എന്നീ ഭാഗങ്ങളിലെത്തുമ്പോഴാണ് ബസുകളുടെ മത്സരയോട്ടം കൂടുന്നത്.
സ്വകാര്യ ബസുകളുടെ കുത്തകയായ കണ്ണനല്ലൂര്‍ റൂട്ടില്‍ ബസുകളുടെ മത്സരയോട്ടം കാരണം അപകടങ്ങള്‍ പതിവാണ്. ഒരു കിലോമീറ്റര്‍ പിന്നിടുന്നതിന് രണ്ടു മിനിട്ട് മാത്രമാണ് ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇത് പാലിക്കാതെ അമിതവേഗത്തില്‍ ഒരു മിനിട്ടിനുള്ളില്‍തന്നെ ഈ ദൂരം പിന്നിടുകയും പ്രധാന ബസ് സ്‌റ്റോപ്പുകളില്‍നിന്ന് യാത്രക്കാരെ കുത്തിനിറയ്ക്കുന്നതിന് മിനിട്ടുകളോളം കാത്തുകിടക്കുകയാണ് പതിവ്. ഇടയ്ക്കിടെ എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളെയും സ്വകാര്യബസ് ജീവനക്കാര്‍ വെറുതെ വിടാറില്ല. അരമണിക്കൂര്‍ ഇടവിട്ട് ഓടുന്ന ഇവയെ മറികടക്കാനുള്ള ഓട്ടം പലപ്പോഴും വാക്കേറ്റത്തിലാണ് അവസാനിക്കുന്നത്.
സമയക്രമം പാലിക്കാതെ ബസുകള്‍ നിര്‍ത്തിയിടുന്നതും പലപ്പോഴും സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള അടിപിടിയില്‍ കലാശിക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനം പരിശോധിച്ച് െ്രെഡവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. സ്വകാര്യബസുകളുടെ അമിതവേഗം തടയാന്‍ കണ്ണനല്ലൂരില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."