എം.എം.ഹസന് സന്ദര്‍ശനം നടത്തി
എരുമപ്പെട്ടി: അന്തരിച്ച ജനശ്രീ മിഷന് എരുമപ്പെട്ടി മണ്ഡലം ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന എം.എഫ്. ഡേവീസിന് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ച് നല്കുന്ന ഭവനത്തില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റും ജനശ്രീ മിഷന് സംസ്ഥാന ചെയര്‍മാനുമായ എം.എം.ഹസന് സന്ദര്‍ശനം നടത്തി.
ഒ.അബ്ദുറഹ്മാന്‍കുട്ടി, ജെയിംസ് പല്ലിശ്ശേരി, അമ്പലപ്പാട്ട് മണികണ്ഠന് എന്നിവരോടൊപ്പമാണ് എം.എം.ഹസ്സന് ഡേവിസിന്റെ നിര്‍മ്മാണം നടക്കുന്ന വീട് സന്ദര്‍ശിച്ചത്. എം.കെ.ജോസ്, മീന ശലമോന്, ടി.കെ.ദേവസി, എം.എം.സലീം എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എം.എം.ഹസ്സനെ സ്വീകരിച്ചു. ഡേവീസിന്റെ ഭവന നിര്‍മ്മാണ ഫണ്ടിലേക്ക് ജനശ്രീ മിഷന് ജില്ലാ കമ്മറ്റി നല്കിയ ഫണ്ട് എം.എം.ഹസ്സന് നിര്‍മ്മാണ കമ്മറ്റി അംഗങ്ങളായ സി.വി.ബേബി, എ.വി.ബിജു, സി.കെ.നാരായണന് എന്നിവര്‍ക്ക് കൈമാറി. എന്‍.കെ.കബീര്‍, അനിത വിന്‍സെന്റ്, പി.എസ്.സുനീഷ്, എ.വി.ദേവസി, ജോസ് താണിക്കല്‍, ഐപ്പുണ്ണി താണിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."