വൃദ്ധദമ്പതികള്‍ താമസിക്കുന്ന വീടിനുനേരെ ഗുണ്ടാ ആക്രമണമെന്നു പരാതി
മാള: വൃദ്ധദമ്പതികള്‍ താമസിക്കുന്ന വീടിനുനേരെ കഴിഞ്ഞ ദിവസം ഗുണ്ടകള്‍ ആക്രമണം നടത്തിയതായി പാരാതി. കുരുവിലശേരി വാഴപ്പിള്ളി അന്തോണിയും ഭാര്യ അന്നുവും താമസിക്കുന്ന വീടിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ഗുണ്ടകള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകരുകയും വാതിലിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
രാത്രി പത്തരയോടെ വീടിന് സമീപം റോഡില്‍ ബഹളം കേട്ട അന്തോണി വീടിനകത്തുനിന്നുതന്നെ എന്താണ് ബഹളത്തിന് കാരണമെന്ന് ചോദിച്ചപ്പോള്‍ ഗുണ്ടകള്‍ ഇയാളെ ചീത്തവിളക്കുകയും ജനല്‍ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു. പിന്നീട് പൊലിസിനെ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ വീടിനടുത്തേയ്ക്ക് വരുകയും വടിവാളുകൊണ്ട് വാതിലില്‍ വെട്ടുകയുമായിരുന്നുവെന്ന് അന്തോണി പറയുന്നു. ബഹളം കേട്ട് നാട്ടുകാര്‍ കൂടുമെന്ന് ആയപ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവര്‍ റോഡിലിരുന്ന് മദ്യപിക്കുന്നതായി നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍ മാരാകായുധങ്ങള്‍ കയിലുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ മൗനം പാലിക്കുകയായിരുന്നു. പൊലിസിനെ വിവരമറിയിച്ചെങ്കിലും പ്രതികരണം തണുത്തതായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പൊലിസിന്റെ രാത്രികാല പരിശോധനാ യാത്രകള്‍ കുറവായതും ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും ആക്ഷേപം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."