പാടശേഖരങ്ങളില്‍ വിത്തിറക്കാന്‍ ഇനി വിദ്യാര്‍ഥികളും
എടച്ചേരി: ധാരാളം പാടശേഖരങ്ങളും നെല്‍കൃഷിയുമുള്ള എടച്ചേരി പഞ്ചായത്തിലെ വയലുകളില്‍ വിത്തിറക്കാന്‍ വിദ്യാര്‍ഥികളും രംഗത്തെത്തി. പഞ്ചായത്തിന്റ നെല്‍കൃഷിക്ക് ഒന്നു കൂടി ഉണര്‍വേകുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങണ്ണൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂനിറ്റിലെ വിദ്യാര്‍ഥികളാണ് വയലിലിറങ്ങിയത്. അന്യം നിന്നു പോകുന്ന കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചു കൊണ്ടുവരിക എന്നതും ഇവരുടെ ലക്ഷ്യമാണ്. സ്‌കൂള്‍ പരിസരത്തെ അര ഏക്കറോളം വയലിലാണ് ഇവര്‍ നെല്‍കൃഷി ഒരുക്കുന്നത് . വിദ്യാര്‍ഥികളുടെ മാതൃകാപരമായ പ്രവര്‍ത്തനത്തിന് പൂര്‍ണ പിന്തുണയുമായി നാട്ടുകാരും ഇവര്‍ക്കൊപ്പമുണ്ട്. ആവശ്യമായ വിത്തും വളവും നല്‍കി എടച്ചേരി കൃഷിഭവന്റെ സഹകരണവും കൂടി ലഭിച്ചതോടെ വിദ്യാര്‍ഥികള്‍ ഏറെ ആവേശത്തോടെയാണ് നെല്‍കൃഷിക്കിറങ്ങിയത് .
ആദ്യപടിയായി വിദ്യാര്‍ഥികളുടെ നിലമൊരുക്കല്‍ തന്നെ ഉത്സവാന്തരീക്ഷത്തില്‍ ആയിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റും പ്രിന്‍സിപ്പലും അധ്യാപകരും കൃഷി ഉദ്യോഗസ്ഥരും പരിസരത്തെ കര്‍ഷകരും വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനെത്തി. സംരംഭത്തിന്റെ ഉദ്ഘാടനം എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു . മൂന്നാം വാര്‍ഡ് മെംബര്‍ ടി.പി പുരുഷു അധ്യക്ഷനായി. നാലാം വാര്‍ഡ് മെംബര്‍ ഗംഗാധരന്‍ പാച്ചാക്കര ,കൃഷി ഓഫിസര്‍ ശ്രീജ ,സ്‌കൂള്‍ ഭരണസമിതി പ്രസിഡന്റ് രവീന്ദ്രന്‍ പാച്ചാക്കര ,പി.ടി.എ പ്രസിഡന്റ് വി.കെ മോഹനന്‍ മാസ്റ്റര്‍ ,ഹെഡ് മിസ്ട്രസ് കെ.എന്‍ സിന്ധു ,സി.കെ ബാലന്‍ , ലസിത സംസാരിച്ചു. പ്രിന്‍സിപ്പല്‍ പി. രാജകുമാര്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വി.ടി സഗീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."