പരിശീലന പരിപാടിയില്‍ പുസ്തകവിതരണവും; അധ്യാപകര്‍ മാതൃകയായി
എടച്ചേരി: ഈ വര്‍ഷത്തെ അധ്യാപക പരിശീലന പരിപാടിയില്‍ സ്‌കൂളുകളിലേക്ക് സൗജന്യ പുസ്തക വിതരണം നടത്തി അധ്യാപകര്‍ മാതൃകയായി. സ്‌കൂള്‍ ലൈബ്രറികള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരു കൂട്ടം അധ്യാപകര്‍ മൂന്ന് സ്‌കൂളുകള്‍ക്ക് ലൈബ്രറി പുസ്തകങ്ങള്‍ വിതരണം ചെയ്തത്.
തൂണേരി ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ നാദാപുരം ഗവ. യു.പി സ്‌കൂളില്‍ നടന്ന നാലാം ക്ലാസ് അധ്യാപകരുടെ പരിശീലന പരിപാടിയിലാണ് വേറിട്ട അനുഭവം ഉണ്ടായത്. അഞ്ചു പഞ്ചായത്തുകളില്‍ നിന്ന് പങ്കെടുത്ത നാല്‍പതോളം വരുന്ന സ്‌കൂളുകളില്‍ നിന്നും നറുക്കെടുപ്പിലൂടെ കണ്ടെത്തിയ ചെറുവള്ളൂര്‍ എല്‍.പി സ്‌കൂള്‍, കച്ചേരി യു.പി സ്‌കുള്‍, പുറമേരി കെ.വി.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് പുസ്തകങ്ങള്‍ ലഭിച്ചത്.
ബി.ആര്‍.സിയിലെ അധ്യാപക പരിശീലനങ്ങളുടെ ചുമതലയുള്ള മനോജന്‍ മാസ്റ്റര്‍ പുസ്തകങ്ങള്‍ കൈമാറി . ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.ചടങ്ങില്‍ ട്രെയിനര്‍മാരായ അനില്‍ കുമാര്‍, രാജേഷ് കുമാര്‍, അഷ്‌റഫ്, സുനിത, ജനറല്‍ ലീഡര്‍ ദാമോദരന്‍ മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."