വസ്തു വാങ്ങിയിട്ട് ഏഴ് വര്‍ഷം; അങ്കണവാടി കെട്ടിടം യാഥാര്‍ഥ്യമായില്ല
ആര്യനാട്: അങ്കണവാടി കെട്ടിടം നിര്‍മിക്കുന്നതിനായി വസ്തു വാങ്ങിയിട്ട് വര്‍ഷം ഏഴ് പിന്നിട്ടു. പുരയിടത്തിലേക്ക് പോകുന്നതിനായി വഴിയില്ലാത്തതിനാല്‍ കെട്ടിടനിര്‍മാണം ഇനിയും ആരംഭിക്കാനായില്ല. ഇപ്പോള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കു സമീപം ആറ് അടിയോളം താഴ്ചയില്‍ തോട് ഉള്ളതാകട്ടെ മറ്റൊരു ഭീഷണിയാകുന്നു. ി.എസ് ഓഫിസിന് കീഴില്‍ വരുന്നതാണ് ഈ അങ്കണവാടി. 11 കുരുന്നുകളാണ് പഠിതാക്കള്‍.
ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ പുതുക്കുളങ്ങര വാര്‍ഡില്‍പ്പെട്ട പൊങ്ങല്ലി 47-ാം നമ്പര്‍ അങ്കണവാടിക്കാണ് ഈ ദയനീയസ്ഥിതി. ഷെഡില്‍ നിന്നും മൂന്ന് വര്‍ഷം മുമ്പാണ് അങ്കണവാടി മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറിയത്. ഇതിനു മുന്നില്‍ തോടായതിനാല്‍ രാവിലെ പാഠശാലയിലെത്തിയാല്‍ പിന്നെ കുട്ടികളെ പുറത്തിറക്കാറില്ല. കുരുന്നുകള്‍ കളിക്കുന്നത് പോലും കെട്ടിടത്തിനുള്ളിലാണ്. ഇതിന് കുറച്ചകലെ കെട്ടിടം നിര്‍മിക്കുന്നതിനായി പഞ്ചായത്ത് മൂന്ന് സെന്റ് വസ്തു വാങ്ങിയിട്ട് ഏഴുവര്‍ഷമായി.
1750 രൂപയാണ് അങ്കണവാടിയുടെ മാസവാടക. ആര്യനാട് ശിശുവികസന പദ്ധതി ഓഫിസില്‍ നിന്നും 450 രൂപയും ഉഴമലയ്ക്കല്‍ പഞ്ചായത്തില്‍ നിന്നും അധിക വാടകയിനത്തില്‍ 600 രൂപയും ലഭിക്കും. ബാക്കി 700 രൂപ അങ്കണവാടി വര്‍ക്കറിന്റെയും ഹെല്‍പ്പറിന്റെയും ശമ്പളത്തില്‍ നിന്നുമാണ് നല്‍കുന്നത്. ജോലിയോടുള്ള ഇഷ്ടം കൊണ്ടാണ് ലഭിക്കുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് ഇവര്‍ വാടകയുടെ ഒരു വിഹിതവും നല്‍കി കുട്ടികളെ പഠിപ്പിക്കാനെത്തുന്നത്. ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ 23 അങ്കണവാടികളില്‍ വാടകെട്ടിടത്തില്‍ കഴിയുന്ന നാലെണ്ണത്തില്‍ ഏറ്റവും പരിതാപകരമായി അവസ്ഥയിലുള്ളതാണ് ഈ പാഠശാല.
നിരവധി തവണ പഞ്ചായത്ത്, ഐ.സി.ഡി.എസ് അധിക്യതരെ വിവരം ധരിപ്പിച്ചിട്ടും യാതൊരു പരിഹാരവുമായില്ല.പുതിയ പഞ്ചായത്ത് ഭരണസമിതിയോട് അങ്കണവാടിയുടെ ദയനീയാവസ്ഥയും വാടകസംബന്ധിച്ച വിവരങ്ങളും അറിയിച്ചിട്ടും നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. വാടകകെട്ടിടത്തില്‍ നിന്നും പൊങ്ങല്ലി അങ്കണവാടിക്ക് എന്ന് ശാപമോക്ഷമുണ്ടാകുമെന്ന് ജീവനക്കാര്‍ക്കും അറിയില്ല.വഴിയില്ലാത്തതിനാല്‍ അങ്കണവാടിക്കായി വാങ്ങിയ വസ്തു വിറ്റ് പകരം ഭൂമി കണ്ടെത്തി കെട്ടിടം നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്ന് വാര്‍ഡ് മെമ്പര്‍ ഒസന്‍കുഞ്ഞ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."