പുഴസംരക്ഷണം ജനപ്രതിനിധികളുടെ താല്‍ക്കാലിക പ്രവര്‍ത്തനമാവരുത്: വി.എം സുധീരന്‍
കോഴിക്കോട്: സംസ്ഥാനത്തെ പുഴകളും നദികളും സംരക്ഷിക്കാന്‍ ജനപ്രതിനിധികള്‍ നടത്തുന്ന ഇടപെടലുകള്‍ താല്‍ക്കാലികമായി ഒതുങ്ങിപ്പോവരുതെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം സുധീരന്‍. ജലസ്രോതസുകള്‍ സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെ പ്രധാന അജണ്ടയാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലായിപ്പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുഴയോരത്ത് സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലായിപ്പുഴ ചരിത്രത്തിന്റെ ഭാഗമാണ്. അത് സംരക്ഷിക്കുന്നതിനായി ജനപ്രതിനിധികളും രാഷ്ട്രീയക്കാരും സാംസ്‌കാരിക സംഘടനകളും പൊതുജനങ്ങളും ഉയര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുഴസംരക്ഷണസമിതി പ്രസിഡന്റ് എസ്.കെ കുഞ്ഞിമോന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഫൈസല്‍ പള്ളിക്കണ്ടി, കെ. മൊയ്തീന്‍കോയ, ആലിക്കോയ, നീജേഷ് അരവിന്ദ്, എം.പി മൊയ്തീന്‍ ബാബു, പ്രശാന്ത് കളത്തിങ്ങല്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."