HOME
DETAILS

ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയാര്‍; കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വിസ്: സെക്രട്ടേറിയറ്റിനെ ഒഴിവാക്കില്ല

  
backup
March 14 2017 | 19:03 PM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

തിരുവനന്തപുരം: കെ.എ.എസില്‍ നിന്ന് സെക്രട്ടേറിയറ്റിനെ ഒഴിവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സമരം ചെയ്തവര്‍ക്കെതിരേ പ്രതികാര നടപടി സ്വീകരിക്കില്ല.
ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. ഫയല്‍നീക്കത്തിലെ കാലതാമസം ഇല്ലാതാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും. ഒരു ഫയല്‍ ഉദ്യോഗസ്ഥന്റെ കൈയില്‍ എത്രദിവസം ഇരിക്കണമെന്നതുസംബന്ധിച്ച് ഉടന്‍ വ്യവസ്ഥയുണ്ടാക്കും. ഫയല്‍ നീക്കം പൗരന്റെ അവകാശമാണ്. എന്നാല്‍, ഇത് നിഷേധിക്കപ്പെടുകയാണ്. സെക്രട്ടേറിയറ്റില്‍ ഇ-ഫയലിങ് ശക്തിപ്പെടുത്തും.
വിട്ടുവീഴ്ചയില്ലാത്തതും ജനസൗഹൃദവുമായ സിവില്‍ സര്‍വിസാണ് സര്‍ക്കാര്‍ ലക്ഷ്യം. ജീവനക്കാരുടെ കാര്യക്ഷമതയും തൊഴില്‍പരമായ കഴിവും വര്‍ധിപ്പിക്കുന്നതിന് പുതിയ പരിശീലന നയം നടപ്പാക്കിവരികയാണ്. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 12 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി ചെലവ് കൂടുതല്‍ വരുന്നത് അവസാന മൂന്നുമാസങ്ങളില്‍ എന്നുള്ള കീഴ്‌വഴക്കത്തിന് മാറ്റംവരുത്തും. മാര്‍ച്ചില്‍ 15 ശതമാനം പദ്ധതി നിര്‍വഹണം മാത്രമേ അനുവദിക്കൂ.
സേവനാവകാശ നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും. ഓഫിസ് കാര്യങ്ങള്‍ നടക്കാന്‍ ദല്ലാളന്‍മാരുടെ ആവശ്യമില്ല. സെക്രട്ടേറിയറ്റില്‍ ഇത്തരക്കാരെ പ്രോല്‍സാഹിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് ഇടപെടലില്‍ ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തിയില്ല.
ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിന് ചില നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന്റെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  19 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  2 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  4 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  4 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  4 hours ago