മിഠായിത്തെരുവിലെ വാഹനനിയന്ത്രണം അവസാനിക്കുന്നത് വരെ സമരം ചെയ്യും: ടി. നസ്‌റുദ്ദീന്‍
കോഴിക്കോട്: മിഠായിത്തെരുവിലെ വാഹനിയന്ത്രണം ഒഴിവാക്കുന്നത് വരെ സമരം ചെയ്യുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍ പറഞ്ഞു. മിഠായിത്തെരുവില്‍ ഗതാഗതം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കച്ചവടം നശിപ്പിക്കാന്‍ കരാറെടുത്തവരാണ് കോര്‍പറേഷന് അധികൃതര്‍. നവീകരണത്തിന് വേണ്ടി ആറുകോടി രൂപ ചെലവായയെന്നാണ് അധികൃതര്‍ പറയുന്നത്. ചെലവഴിച്ച മുഴുവന്‍ തുകയും വ്യാപാരികള്‍ നല്കാമെന്നും എന്നാലെങ്കിലും തെരുവിലൂടെയുള്ള ഗതാഗതം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജി.എസ്.ടി കാരണം 1500 കടകളാണ് പൂട്ടിയത്. കച്ചവടം നശിപ്പിക്കാനുള്ള പ്രവണക്കെതിരെയാണ് പ്രതിഷേധം. അടുത്ത ദിവസം മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഷാഹുല്‍ ഹമീദ്, എ.വി.എം കബീര്‍, സലാം വടകര, സി.ജെ ടെന്നീസണ്‍, വി. ഇബ്രാഹിം ഹാജി സംസാരിച്ചു.
മിഠായിത്തെരുവില്‍ നിന്ന് കോര്‍പറേഷന്‍ ഓഫിസിലേക്ക് പ്രതിഷേധറാലിയും നടത്തി. ഇതിന്റെ ഭാഗമായി നഗരത്തില്‍ ഇന്നലെ ഉച്ചവരെ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."