ശശികലയുടെ ഭാരവാഹിത്വം; ഒ.പി.എസ് പക്ഷം ഇന്ന് തെര. കമ്മിഷനെ കാണും
ചെന്നൈ: വി.കെ ശശികല എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായതിനെതിരേ ഒ.പി.എസ് സംഘം തെരഞ്ഞെടുപ്പ് കമ്മിഷനെ കാണുന്നു.
എ.ഐ.എ.ഡി.എം.കെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ. പനീര്‍ശെല്‍വം അടങ്ങുന്ന ഒന്‍പതംഗ സംഘമാണ് ശശികലയുടെ ഭാരവാഹിത്വം അസാധുവാണെന്ന് കാണിച്ച് ഇന്ന് കമ്മിഷനെ സമീപിക്കുന്നത്.
രാജ്യസഭാ എം.പി വി. മൈത്രേയന്, മുന്‍ മന്ത്രിമാരായ നാദം ആര്. വിശ്വനാഥന്, കെ.പി മുനുസാമി, എസ്. സെമ്മലൈ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഒ.പി.എസ് പക്ഷത്തെ വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് ചീഫ് ഇലക്ഷന് കമ്മിഷണര്‍ നസീം സെയ്ദിയെ കാണുന്ന സംഘം എ.ഐ.എ.ഡി.എം.കെയിലെ പുതിയ പ്രശ്നങ്ങള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്യും.
ശശികലയുടെ ഭാരവാഹിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പനീര്‍ശെല്‍വം പക്ഷം കഴിഞ്ഞ വര്‍ഷം ഡിസംബറിലും കമ്മിഷന് പരാതി നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് കമ്മിഷന് ശശികലയ്ക്ക് നോട്ടിസ് അയക്കുകയും അവര്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."