ക്വാറി നിര്‍ത്താന്‍ റവന്യൂ വകുപ്പ്; വിലകല്‍പ്പിക്കാതെ ഉടമ
വടക്കാങ്ങര: മതിയായ സര്‍ക്കാര്‍ രേഖകളില്ലാതെ മക്കരപ്പറമ്പ പഞ്ചായത്തിലെ വടക്കാങ്ങരയില്‍ പ്രവര്ത്തിച്ചുകൊണ്ടണ്ടിരിക്കുന്ന ക്വാറി പല പ്രാവശ്യം നിര്‍ത്തിവെക്കാന്‍ പഞ്ചായത്ത് ഉത്തരവു നല്‍കിയിട്ടും ആ ഉത്തരവുകള്‍ക്കൊന്നും വിലകല്‍പ്പിക്കാതെ ക്വാറി ഉടമ. കഴിഞ്ഞ ദിവസം വീണ്ടണ്ടണ്ടും പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിക്കുകയും പ്രവര്ത്തിച്ചുകൊണ്ടണ്ടണ്ടിരിക്കുന്ന ക്വാറിയും ക്രഷറും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പെരിന്തല്‍മണ്ണ തഹസില്‍ദാറും മങ്കട പൊലിസും ഇടപെട്ടു ലോറി പിടിച്ചെടുക്കുയും ചെയ്തിരുന്നു.
എന്നാല്‍ പഞ്ചായത്ത്, റവന്യൂ, ജില്ലാ ഭരണാധികാരികളെ വെല്ലുവിളിച്ചുകൊണ്ടണ്ടണ്ടു ക്വാറി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളെയും ഭരണ വ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ടണ്ടണ്ടു ക്വാറി ഉടമ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പൊതുജനം ശക്തമായ നടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. ദിവസങ്ങള്‍ക്കു മുമ്പാണു ക്വാറിയില്‍ നിന്നുള്ള കല്ലു പതിച്ച് അഞ്ചു വീടുകള്‍ ഭാഗികമായി നശിച്ചത്. കൂടാതെ പരിസര മലിനീകരണം മൂലം ചുറ്റുഭാഗത്തുള്ള ആളുകള്‍ക്കു താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."