ചുരത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കല്‍
താമരശേരി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2018-19 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി താമരശ്ശേരി ചുരത്തില്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥരും കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരും ചുരത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ വിലയിരുത്തലുകള്‍ നടത്തി.
വയനാടിന്റെ കാലാവസ്ഥനാവ്യതിയാനമായ കോടമഞ്ഞും തണുപ്പും ഊര്‍ജ്ജ സ്രോതസ്സിന് ബാധിക്കുമെന്നതിനാല്‍ പ്രത്യേക ടെക്നോളജി സംവിധാനമാണ് ചുരത്തില്‍ ഉപയോഗിക്കുന്നതെന്ന് കെല്‍ട്രോണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഫിലിപ്പ്, കെല്‍ട്രോണ്‍ സീനിയര്‍ എന്‍ജിനീയര്‍മാരായ ഹമീദ്, ലാല്‍ ടി. ജോണ്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ വി.ടി ജോസഫ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഒതയോത്ത് അഷ്റഫ്, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മൊയ്തു മുട്ടായി, ജന. സെക്രട്ടറി പി.കെ സുകുമാരന്‍, ഷൗക്കത്ത് എലിക്കാട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."