സ്വതന്ത്ര പിന്തുണയില്‍ ഭരണം പിടിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍
അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ ഭരണം നടത്തുന്ന സി.പി.എം-സി.പി.ഐ നേതൃത്വം തമ്മിലുള്ള ഭിന്നത പരസ്യമായതോടെ സ്വതന്ത്ര പിന്തുണയില്‍ ഭരണം പിടിക്കാന്‍ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. സി.പി.ഐയുടെ ഏക അംഗമായ വൈസ് പ്രസിഡന്റ്, സ്വതന്ത്രര്‍ എന്നിവരടക്കം പതിമൂന്ന് അംഗങ്ങളാണ് ഭരണപക്ഷത്തുള്ളത്.
കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ അംഗങ്ങളായ എട്ടു പേരാണ് പ്രതിപക്ഷത്ത്. ഇടഞ്ഞുനില്‍ക്കുന്ന വൈസ് പ്രസിഡന്റിനേയും ഭരണപക്ഷത്തുള്ള രണ്ടണ്ട് സ്വതന്ത്ര അംഗങ്ങളെയും മറുകണ്ടണ്ടം ചാടിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി ഒരു യു.ഡി.എഫ് അംഗം പറഞ്ഞു. സി.പി.എമ്മിന് ആധിപത്യമുള്ള ഭരണത്തെ മറിച്ചിടാന്‍ പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സഹകരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നു സി.പി.ഐ നേതാവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."