എസ്.കെ.എസ്.എസ്.എഫ് പൈതൃക മുന്നേറ്റയാത്ര പ്രയാണം തുടരുന്നു
കോഴിക്കോട്: സമസ്ത ആദര്‍ശ കാംപയിനിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷിര്‍ തങ്ങള്‍ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൈതൃക മുന്നേറ്റ യാത്രയുടെ രണ്ടാംദിനം ഇന്നലെ നടുവണ്ണൂരില്‍ നിന്ന് ആരംഭിച്ചു. പേരാമ്പ്രയിലെ സ്വീകരണം ഏറ്റുവാങ്ങി രാത്രി എട്ടിന് തിരുവള്ളൂരില്‍ സമാപിച്ചു. നടുവണ്ണൂരില്‍ നടന്ന യാത്രയുടെ ഉദ്ഘാടനം സമസ്ത കേന്ദ്ര മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പഴമയെ തള്ളിപ്പറഞ്ഞ് പുതുമയെ സൃഷ്ടിക്കാനുള്ള പുത്തന്‍വാദികളുടെ നിലപാടാണ് അപകടകരമായ സാഹചര്യങ്ങളിലേക്ക് സമൂഹത്തെ നയിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അസീസ് മാസ്റ്റര്‍ എലങ്കമല്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഖാസിം നിസാമി പേരാമ്പ്ര, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ഹിളര്‍ റഹ്മാനി എടച്ചേരി, ജാഫര്‍ ദാരിമി ഇരുന്നെലാട്, ജലീല്‍ ദാരിമി നടുവണ്ണൂര്‍, മിദ്‌ലാജ് അലി താമരശ്ശേരി, കബീര്‍ റഹ്മാനി, റാഷിദ് ദാരിമി, ഗഫൂര്‍ ഓമശ്ശേരി, നിയാസ് മാവൂര്‍, അസ്‌ക്കര്‍ പുവ്വാട്ടു പറമ്പ് എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപടി, എം.ടി അബൂബക്കര്‍ ദാരിമി, മുഹമ്മദ് റഹ്മാനി തരുവണ, പൂക്കോയ തങ്ങള്‍, ടി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍, എം.കെ പരീത് മാസ്റ്റര്‍, ടി.എം കോയ മുസ്‌ലിയാര്‍, ജഅ്ഫര്‍ ബാഖവി, പി.കെ മുഹമ്മദലി ദാരിമി, ഇ.കെ അഹമ്മദ് മൗലവി, ഷഫീഖ് മൗലവി സംസാരിച്ചു. ഇന്ന് വടകരയില്‍ നിന്ന് യാത്ര ആരംഭിക്കും. പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി എലത്തൂര്‍ മേഖലയിലെ അത്തോളിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."