ക്വാറി ലൈസന്‍സിലുടക്കി ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് ഭരണം; 15 ദിവസമായി കസേരയില്ലാതെ വൈസ് പ്രസിഡന്റ്
അരീക്കോട്: ക്വാറികള്‍ക്കു കൂട്ടത്തോടെ ലൈസന്‍സ് നല്‍കിയതിനെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ സി.പി.എം-സി.പി.ഐ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. മാസങ്ങളായി മുന്നണിക്കകത്തു നിലനിന്നിരുന്ന പടലപ്പിണക്കങ്ങള്‍ക്ക് അറുതിവരുത്തണമെന്ന മേല്‍ഘടകത്തിന്റെ നിര്‍ദേശമനുസരിച്ച് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമായിരുന്നെങ്കിലും കഴിഞ്ഞ 27ന് ചേര്‍ന്ന ബോര്‍ഡ് യോഗം സംബന്ധിച്ചുണ്ടണ്ടായ തര്‍ക്കമാണ് ഭരണസമിതിയെ മറിച്ചിടുന്ന തരത്തിലേക്കെത്തിയിരിക്കുന്നത്.
പഞ്ചായത്തിലെ എട്ടു ക്വാറികള്‍ക്കും അഞ്ചു ക്രഷറുകള്‍ക്കും ഒരു എംസാന്റ് യൂനിറ്റിനും പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ചുചേര്‍ത്ത ബോര്‍ഡ് യോഗത്തില്‍ സി.പി.ഐ അംഗമായ പഞ്ചായത്ത് വൈസ് പ്രസിഡന്റണ്ട് ഷിജി പുന്നക്കല്‍ പങ്കെടുത്തിരുന്നില്ല. പ്രസിഡന്റും സി.പി.എം നേതാക്കളും വൈസ് പ്രസിഡന്റിനെ യോഗത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടക്കാതെവന്നതോടെയാണ് പ്രശ്‌നങ്ങള്‍ വീണ്ടണ്ടും രൂക്ഷമായത്. ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തതോടെ നാലു ക്വാറികള്‍ക്ക് മാത്രം അനുമതി നല്‍കുകയായിരുന്നു.
അന്ന് ഉച്ചയ്ക്കു രണ്ടണ്ടിനു സി.പി.എം നേതാവ് ടി.പി അന്‍വര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നു വൈസ് പ്രസിഡന്റണ്ട് ഷിജി പുന്നക്കല്‍ പിന്നീട് പരാതി നല്‍കിയിരുന്നു. ശേഷം പഞ്ചായത്തിലെത്തിയ വൈസ് പ്രസിഡന്റിന് ഇരിക്കാന്‍ കസേരയും നല്‍കിയിരുന്നില്ല. സെക്രട്ടറിക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറി ഇടപെട്ടു കസേര നല്‍കിയെങ്കിലും ഇരിക്കാന്‍ കൂട്ടാക്കാതെ വൈസ് പ്രസിഡന്റ് ഇറങ്ങിപ്പോയതോടെ മേശയും കസേരയും പുറത്തേക്കു വലിച്ചിടുകയായിരുന്നു. സംഭവം നടന്നു രണ്ടണ്ടാഴ്ചയായിട്ടും വൈസ് പ്രസിഡന്റിന് ഇരിക്കാന്‍ കസേരയും മേശയും നല്‍കിയിട്ടില്ല. വൈസ് പ്രസിഡന്റ് എന്നെഴുതിയ ബോര്‍ഡും നീക്കംചെയ്തതോടെ ഇരു പാര്‍ട്ടികളും തമ്മില്‍ പരസ്യമായ വാക്കുതര്‍ക്കവുമുണ്ടണ്ടായി. പഞ്ചായത്തിലെ പഴയ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലാണിപ്പോള്‍ വൈസ് പ്രസിഡന്റിന്റെ മേശയും കസേരയും സൂക്ഷിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."