ജൈസലിനെ കാണാതായിട്ട് ആറുമാസം; കണ്ണീരോടെ ബന്ധുക്കള്‍
എടവണ്ണപ്പാറ: ആറു മാസം മുമ്പു കാണാതായ യുവാവിനെക്കുറിച്ച് ഇതുവരെ യാതൊരു അറിവുമില്ല .മാങ്കടവ് മണ്ണേന്കുഴിയന് അലവി, ഫാത്തിമ ദമ്പതികളുടെ മൂന്നു മക്കളില്‍ ഏക മകനായ ജൈസലി(മുന്ന -32)നെയാണു കാണാതായത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ജൈസല്‍ നടന്നു യാത്ര ചെയ്യുന്ന പ്രകൃതക്കാരനാണ് . വാര്‍ധക്യ സഹജമായ രോഗത്തെത്തുടര്‍ന്നു കിടപ്പിലാണു പിതാവ് അലവിക്കുട്ടി.
മകനെ കാണാതായതോടെ ഉമ്മയും രോഗാവസ്ഥയിലായിരിക്കുകയാണ്. ഇതിനിടയില്‍ പെരിന്തല്‍മണ്ണ ഭാഗത്തു നിന്നും കണ്ടെന്നു പലരും അറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി എവിടെയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ കുടുംബം അന്വേഷണം നടത്തുന്നുണ്ട്. കാണാതായയുടനെ അരീക്കോട് പൊലിസിലും പിന്നീടു ജില്ലാ പൊലിസ് മേധാവികള്‍ക്കും പരാതി നല്‍കിയിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലിസ് സ്റ്റേഷനിലോ 9961071903 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."