HOME
DETAILS

ജെ.എന്‍.യുവില്‍ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യ; സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

  
backup
March 14 2017 | 19:03 PM

%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b5%81%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6

ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ ആത്മഹത്യ സി.ബി.ഐ അന്വേഷിക്കണമെന്ന് അച്ഛന്‍ ജീവാനന്ദം ആവശ്യപ്പെട്ടു. മുത്തുകൃഷ്ണന്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും തന്റെ മകന്‍ ഭീരുവല്ലെന്നും ജീവാനന്ദന്‍ പറഞ്ഞു. ശനിയാഴ്ച അവനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഉടന്‍ വീട്ടിലെത്തുമെന്നാണ് അപ്പോള്‍ പറഞ്ഞത്. മരണത്തില്‍ കുടുംബത്തിനു സംശയമുണ്ട്. അവന് ജീവനൊടുക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും അച്ഛന്‍ കൂട്ടിച്ചേര്‍ത്തു.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എ.എസ്.എ) നേതാവും ഹൈദരാബാദ് സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം ജീവനൊടുക്കുകയും ചെയ്ത രോഹിത് വെമുലയുടെ അടുത്ത സുഹൃത്തായ രജിനി കൃഷ് എന്ന മുത്തുകൃഷ്ണനെ (27) തിങ്കളാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹി മുനീര്‍ക്കയിലെ ജെ.എന്‍.യു കാംപസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയാണ്. ദലിത് വിഭാഗത്തില്‍പെട്ട മുത്തുകൃഷ്ണന്‍ ജെ.എന്‍.യുവിലെ ഗവേഷണ വിദ്യാര്‍ഥിയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പുതിയ യു.ജി.സി നയത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു മുന്‍പിലുണ്ടായിരുന്ന മുത്തുകൃഷ്ണ ഹൈദരാബാദ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥികൂടിയാണ്. എ.എസ്.എ ജെ.എന്‍.യു ഘടകം നേതാവുമാണ്.
അതേസമയം, മുത്തുകൃഷ്ണനെ വിഷാദരോഗം അലട്ടിയിരുന്നതായി ഡല്‍ഹി പൊലിസ് പറഞ്ഞു. മൃത്തുകൃഷ്ണ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.
ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും സൗത്ത് ഡല്‍ഹി പൊലിസ് മേധാവി ഈശ്വര്‍ സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിദ്യാര്‍ഥി താമസിക്കുന്ന മുറിയും ഹോട്ടലുമെല്ലാം പരിശോധിച്ചു. മരണത്തിലേക്കുനയിച്ച യാതൊന്നും കണ്ടെത്തിയിട്ടില്ല. ഫോറന്‍സിക് വിദഗ്ധരെകൂട്ടി ഒരിക്കല്‍കൂടി പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥിയുടെ ഫേസ്ബുക് പോസ്റ്റുകള്‍, കോള്‍ റെക്കോഡുകള്‍ എന്നിവയും പൊലിസ് പരിശോധിച്ചുവരുന്നുണ്ട്. ഇന്നലെ മുത്തുകൃഷ്ണന്റെ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥികളില്‍നിന്ന് പൊലിസ് മൊഴിയെടുത്തു. ജീവനൊടുക്കുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ മുത്തുകൃഷ്ണന്‍ തങ്ങളോട് സംസാരിച്ചിരുന്നില്ലെന്നും അവനെ എന്തൊക്കെയോ അലട്ടുന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും സഹപാഠിയായ അമൃതാന്‍ഷു പറഞ്ഞു.
മകന് വിഷാദരോഗമുണ്ടെന്ന പൊലിസ്ഭാഷ്യം മുത്തുകൃഷ്ണന്റെ അമ്മ അലമേലു നിഷേധിച്ചു. മകന് യാതൊരുവിധത്തിലുമുള്ള പ്രശ്‌നങ്ങളില്ലെന്നും അവനെ അധികൃതര്‍ കൊലപ്പെടുത്തിയതാണെന്നും അലമേലു പറഞ്ഞു. മുത്തു ഈയാഴ്ച വീട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. ഞങ്ങളുടെ വീട്ടിലെ രാജാവായിരുന്നു അവന്‍. ആരോടും വഴക്കിനു പോവാത്ത പ്രകൃതമായിരുന്നു അവന്റെത്. ആരെങ്കിലും അടിച്ചാല്‍ പോലും തിരിച്ചടിക്കാതെ ചിരിച്ചുകൊണ്ടു മാത്രം തിരിഞ്ഞുപോവുന്ന സ്വഭാവമായിരുന്നു മുത്തുകൃഷ്ണന്- അലമേലു പറഞ്ഞു. ഐ.എ.എസ് ഉദ്യോഗസ്ഥനാവുകയായിരുന്നു മുത്തുകൃഷ്ണന്റെ ലക്ഷ്യമെന്ന് സഹോദരി ജയന്തി പറഞ്ഞു.
കൂലിപ്പണിക്കാരാണ് അലമേലുവും ഭര്‍ത്താവ് ജീവാനന്ദനും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago