ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ സംഘത്തിന് പ്രതിഫലം നല്‍കിയത് വിവാഹ മോതിരം
ഹൈദരാബാദ്: ക്വട്ടേഷന്‍ വഴി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നവവധുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹ മോതിരമാണ് സംഘത്തിന് ഇവര്‍ പ്രതിഫലം നല്‍കിയത്. ആന്ധ്രാപ്രദേശിലെ വിഴിയനഗരത്തിലാണ് സംഭവം.
മോഷണ ശ്രമത്തിനിടെ തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് യുവതി പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തി അന്വേഷണത്തിലാണ് കഥയുടെ ചുരുളഴിഞ്ഞത്. യമക ഗൗരിശങ്കര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
സരസ്വതിയും കാമുകനായ ശിവയും ചേര്‍ന്നാണ് കൊലപാതകത്തിനുള്ള പദ്ധതി തയാറാക്കിയത്. എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. സരസ്വതി 8000 രൂപയും ശിവ 10,000 രൂപയും പ്രതികള്‍ക്ക് നല്‍കി. മുന്‍പദ്ധതി അനുസരിച്ച് ഗൗരിശങ്കറും സരസ്വതിയും ബൈക്കില്‍ സഞ്ചരിക്കവെ ബൈക്ക് വഴിയില്‍ തടഞ്ഞ് ഗൗരിശങ്കറിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."