എസ്.വൈ.എസ് സംസ്ഥാന ക്യാംപ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പെരിന്തല്‍മണ്ണ: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി 17, 18 തിയതികളില്‍ എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ നടത്തുന്ന നേതൃക്യാംപിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. 17ന് വൈകിട്ട് നാലിനു പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കുന്ന ക്യാംപ് 18ന് ഉച്ചയ്ക്കു രണ്ടിനു സമാപിക്കും. ക്യാംപ് സൈറ്റ്, അക്കൊമഡേഷന്‍, സുപ്രഭാതം, ലൈറ്റ് സൗണ്ട് എന്നിവ ശാസ്ത്രീയമായി ഒരുക്കും. ക്യാംപില്‍ മുഴുവന്‍ സമയവും പങ്കെടുക്കുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക ഉപഹാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
വിവരങ്ങള്‍ക്ക് പ്രതിനിധികള്‍ 9846281675, 9495188083 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. യോഗത്തില്‍ ഹാജി കെ. മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സലീം എടക്കര, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, പി.കെ.എ ലത്വീഫ് ഫൈസി, പി. ഹനീഫ പട്ടിക്കാട്, റഷീദ് മേലാറ്റൂര്‍, ശമീര്‍ ഫൈസി ഒടമല, പി.എ അസീസ്, ഉസാമ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."