HOME
DETAILS

നാടാകെ അപ്രഖ്യാപിത വൈദ്യുതി മുടക്കം

  
backup
May 09 2018 | 06:05 AM

%e0%b4%a8%e0%b4%be%e0%b4%9f%e0%b4%be%e0%b4%95%e0%b5%86-%e0%b4%85%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%96%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%bf%e0%b4%a4-%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af

 

കുമ്പള: ജില്ലയില്‍ ഇടക്കിടെയുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരേ പ്രതിഷേധം ശക്തം. കുമ്പള ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലാണ് പകല്‍ സമയങ്ങളില്‍ മുഴുവനായുള്ള വൈദ്യുതി മുടക്കം തുടര്‍ക്കഥയാകുന്നത്. അതേസമയം അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടക്കം ഉണ്ടാകുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഇത്തരം അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുമ്പോള്‍ മുന്‍കൂട്ടിയുള്ള അറിയിപ്പുകളൊന്നും ഉണ്ടാകുന്നില്ല. നേരത്തെ അറിയിപ്പുകള്‍ രണ്ട് ദിവസം മുന്‍പ് തന്നെ പൊതുജനങ്ങള്‍ക്ക് നല്‍കുമായിരുന്നു. ഇപ്പോള്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇപ്പോള്‍ വൈദ്യുതി മുടക്കുന്നത്.
കളത്തൂര്‍, ഉളുവാര്‍, കൊടിയമ്മ, ബംബ്രാണ, കളത്തൂര്‍ എന്നീ പ്രദേശങ്ങളിലെ ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ വൈദ്യുതി നിലച്ചാല്‍ പലപ്പോഴും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് പരിഹരിക്കുന്നത്. ഈ പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകള്‍ കൂടുതലായും കടന്നുപോകുന്നത് തെങ്ങ്, കവുങ്ങ് തോട്ടങ്ങള്‍ക്കിടയിലൂടെയാണ്. ചെറിയൊരു കാറ്റടിച്ചാല്‍ കവുങ്ങുകള്‍ മറിഞ്ഞ് വൈദ്യുതത്തൂണുകള്‍ തകരുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളും പതിവാണ്.
അതേസമയം തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കം കുമ്പള സെക്ഷന് കീഴിലെ നിരവധി വ്യവസായ സ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കൂടാതെ നിര്‍മാണ മേഖലകളും പ്രതിസന്ധിയിലായിരിക്കുകയാണ്. കുമ്പള സെക്ഷന്‍ ഓഫിസ് വിഭജിച്ച് പെര്‍ളയിലും സീതാംഗോളിയിലും പുതിയസെക്ഷന്‍ അനുവദിച്ചിട്ടും കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. അതേസമയം ഇടക്കിടെയുണ്ടാകുന്ന അപ്രഖ്യാപിത വൈദ്യുതമുടക്കത്തില്‍ പരിഹാരം വേണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
അതേസമയം കാസര്‍കോട് നഗരത്തിലും വൈദ്യുത മുടക്കം പതിവായിരിക്കുകയാണ്. പകല്‍ സമയങ്ങളിലും രാത്രിയിലും മണിക്കൂറുകളോളമാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. ഇതുമൂലം വ്യാപാര സ്ഥാപനങ്ങളുടെ ഉടമകളും പൊതുജനവുമാണ് ഏറെ ദുരിതത്തിലാവുന്നത്. പകല്‍ സമയങ്ങളില്‍ പലപ്പോഴും മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് നഗരത്തില്‍ നിലച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  19 minutes ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  an hour ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  an hour ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  an hour ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  2 hours ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  2 hours ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  3 hours ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  3 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  3 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  4 hours ago