വിദ്യാലയങ്ങളിലെ തസ്തികകള്‍ നികത്തണം: കേരള ഗവ. ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടണമെങ്കില്‍ സര്‍ക്കാര്‍ പ്രൈമറി വിദ്യാലങ്ങളിലെ പ്രധാനാധ്യാപകരുടെ ജോലി ഭാരം കുറക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ സംബന്ധമായ രേഖകള്‍ തയാറാക്കുന്നതോടൊപ്പം വിദൂര സ്ഥലങ്ങളില്‍ നടക്കുന്ന യോഗങ്ങളിലും പങ്കെടുക്കേണ്ടി വരുമ്പോള്‍ ക്ലാസുകളില്‍ എത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കാസര്‍കോട് ജില്ലയില്‍ മാത്രം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ 260 പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകായാണ്. പൊതു വിദ്യാഭ്യാസ മേഖല പരിപോഷിപ്പിക്കണമെന്ന് വാദിക്കുന്നവര്‍ ഇത്തരം പ്രശ്‌നങ്ങള്‍ മുഖവിലക്ക് എടുക്കുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇക്കാര്യം 11, 12 തിയതികളിലായി കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 45-ാം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 11ന് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ 'ഇന്‍കം ടാക്‌സും ടി.ഡി.എസും' എന്ന വിഷയത്തില്‍ എന്‍. അശോകനും പി.പി ദിനേശനും സംസാരിക്കും. തുടര്‍ന്ന് വൈകിട്ട് മൂന്നിന് സംസ്ഥാന കൗണ്‍സില്‍ യോഗവും നടക്കും. 12ന് നടക്കുന്ന സമ്മേളനം കേരള റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എല്‍. സുലേഖ, മഹ്മൂദ് മുറിയാനാവി, എം.പി ജാഫര്‍, ഗംഗ രാധാകൃഷ്ണന്‍, സി.കെ വത്സലന്‍, ഡോക്ടര്‍ തെക്കില്‍ പി. അഹമ്മദ് അലി, വേണു ഗോപാലന്‍ നമ്പ്യാര്‍, എം. കുഞ്ഞികൃഷ്ണന്‍, രാജന്‍ കരിവെള്ളൂര്‍, വി.കെ ബാലകൃഷ്ണന്‍ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി. ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ രാജന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം കെ. സുരേന്ദ്രന്‍, വര്‍ക്കിങ് ചെയര്‍മാന്‍ രാജന്‍ കരിവെള്ളൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."