HOME
DETAILS
MAL
'മതസ്വാതന്ത്ര്യം ഹനിക്കുന്ന നിലപാട് ആപല്‍ക്കരം'
backup
March 14 2017 | 19:03 PM
എടവണ്ണപ്പാറ: മതേതര ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഹനിക്കുന്ന രീതിയില്‍ മുസ്ലിം വനിതാ ജനപ്രതിനിധികളുടെ ശിരോവസ്ത്രം നീക്കാന്‍ ശ്രമിച്ച ഫാസിസ്റ്റ് നിലപാട് ആപല്‍ക്കരമെന്നു കൊണ്ടോട്ടി മണ്ഡലം സമസ്ത എംപ്ലോയീസ് അസോസിയേഷന് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. ഫാസിസ്റ്റുകളുടെ ഇത്തരം നിലപാടുകളില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ഡോ. അബൂബക്കര്‍ ദാരിമി ഒളവട്ടൂര്‍ അധ്യക്ഷനായി. സി.ജെ.പി തങ്ങള്‍, സ്വാദിഖലി മാസ്റ്റര്‍ ചീക്കോട്, ബഷീര്‍ മാസ്റ്റര്‍ പള്ളിപ്പടി, ഹമീദ് മാസ്റ്റര്‍ ചീക്കോട്, ഹക്കീം മാസ്റ്റര്‍ വാഴയൂര്‍, ശിഹാബ് മാസ്റ്റര്‍ മുണ്ടുമുഴി, സ്വദഖത്തുല്ല മാസ്റ്റര്‍ ചെറുമുറ്റം, നജീബ്, ജബ്ബാര്‍ വാവൂര്, ഹൈദരലി മാസ്റ്റര്‍ വെട്ടുപാറ, ഉമര്‍ ബാവു, ശുക്കൂര്‍ വെട്ടത്തൂര്‍, സമദ് മാസ്റ്റര്‍ വാഴയൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."