HOME
DETAILS
MAL
ഹൈക്കോടതി ഇടപെട്ടു; മണ്ണിട്ടുമൂടിയ കുളം പൂര്‍വസ്ഥിതിയിലാക്കി
backup
March 14 2017 | 19:03 PM
വെട്ടത്തൂര്‍: മണ്ണിട്ടുമൂടിയ കുളം ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പൂര്‍വ സ്ഥിതിയിലാക്കി. പഞ്ചായത്തില്‍ ഈസ്റ്റ് മണ്ണാര്‍മലയിലെ പുരാതനമായ കാഞ്ഞിരക്കുളമാണ് മണ്ണ് നീക്കംചെയ്തു പൂര്‍വസ്ഥിതിയിലാക്കിയത്.
കുടിവെള്ള പദ്ധതിക്കായി കുഴിച്ച കിണറില്‍നിന്ന് എടുത്ത മണ്ണാണ് രണ്ടുവര്‍ഷം മുന്‍പു കുളത്തില്‍ നിക്ഷേപിച്ചത്. അന്നുതന്നെ പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വെട്ടത്തൂര്‍ പഞ്ചായത്ത് സെക്രട്ടറി, കാര്യവട്ടം വില്ലേജ് ഓഫിസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസമാണ് കുളം പൂര്‍വസ്ഥിതിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."