അഞ്ച് ദിവസമായി കുടിവെള്ളമില്ലാതെ നൂറിലേറെ കുടുംബങ്ങള്‍ ദുരിതത്തില്‍
പുതുക്കാട്: തൃക്കൂര്‍ മുട്ടന്‍സ് മുതല്‍ പാലക്കപറമ്പ് വരെയുള്ള റോഡ് വികസനമാണ് നാട്ടുകാരുടെ കുടിവെള്ള പ്രശ്‌നത്തിന് കാരണമാകുന്നത്. മണ്ണുമാന്തിയന്ത്രങ്ങള്‍ ഉപയോഗിച്ച് അശ്രദ്ധമായി റോഡ് വീതി കൂട്ടുന്നതിനിടയില്‍ പൈപ്പുകള്‍ പൊട്ടുന്നതാണ് പ്രദേശത്തെ കുടിവെള്ള വിതരണത്തിന് തടസമാകുന്നത്.അഞ്ചുമാസമായി ഇഴഞ്ഞു നീങ്ങുന്ന റോഡ് വികസനം മൂലം യാത്രാദുരിതത്തോടൊപ്പം കുടിവെള്ളവും കിട്ടാതായതോടെ നാട്ടുകാര്‍ സഹിക്കെട്ടിരിക്കുകയാണ്. നിരന്തരം പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോയിട്ടും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളില്‍ പൈപ്പ് പൊട്ടിയതോടെ തുടര്‍ച്ചയായി അഞ്ചു ദിവസം മേഖലയില്‍ കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുകയാണ്.
മുട്ടന്‍സ്, അത്താണി, പള്ളിയറ, മേക്കട്ടി എന്നിവിടങ്ങളിലുള്ള പൈപ്പ് കണക്ഷന്‍ എടുത്ത കുടുംബങ്ങളാണ് കുടിവെള്ളം ഇല്ലാതെ ദുരിതത്തിലായത്.അയ്യപ്പന്‍കുന്ന് ശുദ്ധജല പദ്ധതിയില്‍ നിന്നും തൃക്കൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രധാന പൈപ്പുകളാണ് റോഡ് നിര്‍മ്മാണത്തിലെ അശ്രദ്ധമൂലം തകര്‍ന്നു കൊണ്ടിരിക്കുന്നത്. മൂന്ന് കോടിയോളം രൂപ ചിലവഴിച്ചാണ് റോഡ് വീതികൂട്ടി മെക്കാഡം ടാറിംഗ് നടത്തുന്നത്. അഞ്ച് വര്‍ഷത്തെ ഗാരണ്ടിയോടു കൂടിയാണ് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്.
എന്നാല്‍ ഈ മാസം അവസാനത്തോടെ ടാറിംഗ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും റോഡിനടിയിലെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല.ടാറിംഗ് പൂര്‍ത്തിയായതിന് ശേഷം പൈപ്പ് പൊട്ടിയാല്‍ തകരാര്‍ പരിഹരിക്കുന്നതിനായി റോഡ് പൊളിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.
ഇതിനിടെ പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി 23 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി വാട്ടര്‍ അതോറിറ്റി പഞ്ചായത്തിന് കൈമാറിയെങ്കിലും തുടര്‍നടപടികള്‍ ഇതുവരെ ഉണ്ടായിട്ടില്ല.പൊതുമരാമത്ത് വകുപ്പ് കടുത്ത നിലപാടെടുക്കുകയും,പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനമാകാത്ത സാഹചര്യത്തിലും പൈപ്പ് പൊട്ടിയാല്‍ കുടിവെള്ള വിതരണം കാലങ്ങളോളം തടസപ്പെടുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.റോഡ് വികസനം പൂര്‍ത്തിയാകുന്നതോടൊപ്പം പുതിയ പൈപ്പ് ലൈന്‍ സ്ഥാപിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."