HOME
DETAILS
MAL
പാറമണല്‍ ഖനനം; ഉടമയ്ക്കെതിരേ വനംവകുപ്പ് കേസെടുത്തു
backup
March 14 2017 | 19:03 PM
നിലമ്പൂര്‍: കണക്കന്‍കടവില്‍ പാറമണല്‍ ഖനനവുമായി ബന്ധപ്പെട്ട് ഭൂവുടമ മമ്പാട് പൈക്കാടന്‍ അബ്ദുല്‍ സലാമിനെതിരേ വനംവകുപ്പ് കേസെടുത്തു. വന നിയമങ്ങള്‍ കാറ്റില്‍പറത്തി ഖനനം നടത്തിയതിനാണ് കേസെടുത്തത്. ഇന്നലെ ഡെപ്യൂട്ടി റെയ്ഞ്ചറും സംഘവും സ്ഥലം സന്ദര്‍ശിച്ചു. വനംവകുപ്പിനു പുറമേ പാറ മണല്‍ ഖനനത്തിനെരേ റവന്യൂ വകപ്പും നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. പുള്ളിപ്പാടം വില്ലേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്കു റിപ്പോര്‍ട്ട് നല്കി. രേഖകള്‍ ഹാജരാക്കാന്‍ വില്ലേജ് ഓഫിസര്‍ സലാമിനോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജിയോളജി വിഭാഗവും നടപടിയെടുക്കുമെന്നറിയുന്നു. മണല്‍ ഫില്‍റ്ററിങ് കേന്ദ്രം പ്രവര്‍ത്തിച്ച ഓടായിക്കലിലെ പഴയ ഇഷ്ടികക്കളത്തിന്റെ ഭൂവുടമയ്ക്കെതിരേയും നടപടിയെടുക്കും. വനം ഫ്ളയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറും സംഘവും ഇന്നു സ്ഥലം സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."